ETV Bharat / crime

പണമിടപാടിനെ ചൊല്ലി തർക്കം; സഹോദരനെയും കുടുംബത്തെയും കുത്തിക്കൊന്നു - കുടുംബത്തെ കുത്തിക്കൊന്നു

കന്നുകാലി കച്ചവടവും ആയി സഹോദരങ്ങൾ തമ്മിൽ ഒരു വർഷത്തിലേറെയായി തർക്കം നിലനിന്നിരുന്നു.

business dispute  stabbed brother and family  പണമിടപാടിനെ ചൊല്ലി തർക്കം  കുത്തിക്കൊന്നു  കുടുംബത്തെ കുത്തിക്കൊന്നു  കന്നുകാലി കച്ചവടം
പണമിടപാടിനെ ചൊല്ലി തർക്കം; സഹോദരനെയും കുടുംബത്തെയും കുത്തിക്കൊന്നു
author img

By

Published : Sep 1, 2021, 11:21 AM IST

ഹൈദരാബാദ്: കന്നുകാലി കച്ചവടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരനെയും കുടുംബത്തെയും കുത്തിക്കൊന്നു. ബുധനാഴ്‌ച രാവിലെ തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. മുഹമ്മദ് ചന്ദ്പാഷയും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരൻ ഷാഫിയാണ് ഇവരെ കൊലപ്പെടുത്തിയത്.

Also Read: തിരുവനന്തപുരത്ത് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊന്ന് 44കാരന്‍

കന്നുകാലി കച്ചവടവും ആയി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഒരു വർഷത്തിലേറെയായി തർക്കം നിലനിന്നിരുന്നു. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു തർക്കം. ബുധനാഴ്‌ച വെളുപ്പിനെ ചന്ദ്പാഷയുടെ വീട്ടിൽ ഒരു സംഘം ആളുകളുമായി എത്തിയാണ് ഷാഫി ആക്രമണം നടത്തിയതെന്ന് വാറങ്കൽ പൊലീസ് അറിയിച്ചു.

ചന്ദ്പാഷയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ഏഴോളം പേരടങ്ങുന്ന സംഘത്തിന്‍റെ ആക്രമണം. ചന്ദ്പാഷ, ഭാര്യ സാബിറ ബീഗം, ഭാര്യ സഹോദരൻ ഖലീം എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചന്ദ്പാഷയുടെ രണ്ട് മക്കളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.