ബെംഗളൂരു: ടെറസില്‍ പട്ടം പറത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ 12 വയസുകാരന്‍ മരിച്ചു. ചാമുണ്ഡി നഗര്‍ സ്വദേശിയായ അബൂബക്കറാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം.
വീടിന് മുകളില്‍ നിന്ന് പട്ടം പറത്തുന്നതിനിടെ കുട്ടി അബദ്ധത്തില്‍ തൊട്ടടുത്തുള്ള വൈദ്യുതി കമ്പിയില്‍ തൊടുകയായിരുന്നു. ഷോക്കേറ്റ് വീണ കുട്ടിയെ ഉടന്‍ തന്നെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ കുട്ടി മരിച്ചു.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് ആർടി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിബിഎംപി, ബെസ്‌കോം, കെപിടിസിഎൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് സെക്ഷൻ 304 എ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനും മേഖലയില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. ടെറസില്‍ പ്രാവിനെ പിടിക്കാന്‍ പോയ സുപ്രീത്, ചന്തു എന്നീ ആണ്‍കുട്ടികള്‍ ഷോക്കേറ്റ് മരിച്ചിരുന്നു.