ETV Bharat / crime

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ട് മുസ്ലിംലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ - മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിൽ

കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ജൂണ്‍ 23നാണ് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുരാജിനെ മുപ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്

balussery mob attack case  muslim league worker arrested  ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം  മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിൽ  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മർദനം
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ട് മുസ്ലിംലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ
author img

By

Published : Jul 7, 2022, 6:24 PM IST

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് മുസ്ലിംലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ. മുഹമ്മദ് ഫായിസ്, മുർഷിദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി.

ജൂണ്‍ 23ന് അര്‍ധരാത്രിയിലാണ് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുരാജിനെ മുപ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. എസ്‍.ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലായിരുന്നു ആക്രമണം. മർദനത്തിന് ശേഷം പ്രതികള്‍ ജിഷ്‌ണുവിനെ സമീപത്തെ തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.

രാഷ്‌ട്രീയ വിരോധമാണ് ജിഷ്‌ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ്ഐആർ. ജിഷ്‌ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറിലുണ്ട്. സംഭവത്തിൽ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.