ETV Bharat / crime

കേസ് അന്വേഷണത്തിലെ വീഴ്‌ച; 200 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികൾക്ക് ജാമ്യം - attingal 200kg ganja case

അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് വിമര്‍ശിച്ച കോടതി ആറ്റിങ്ങല്‍ സിഐ തന്‍സീര്‍ അബ്‌ദുള്‍ സമദിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു.

Court news  bailed granted for accused in the ganja case  attingal ganja case  bailed granted in ganja case  ganja 200kg case  ganja seized in attingal  കഞ്ചാവ് പിടികൂടി  കഞ്ചാവ് പിടികൂടിയ സംഭവം  ആറ്റിങ്ങലിൽ കഞ്ചാവ് പിടികൂടിയ സംഭവം  കഞ്ചാവ് കേസ് ആറ്റിങ്ങൽ  തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി  attingal 200kg ganja case  ganja case
കഞ്ചാവ്
author img

By

Published : Jan 24, 2023, 2:17 PM IST

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിന്നും 200 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കേസന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്‌ചയെ തുടര്‍ന്നാണ് കേസില്‍ പ്രതികളായ കിച്ചു എന്ന കിഷോർ, മനു, വിനോദ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

വാണിജ്യ അടിസ്ഥാനത്തില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് പിടികൂടിയ കേസില്‍ 180 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നും ഇതുണ്ടായില്ല. 186-ാം ദിവസത്തിലായിരുന്നു പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതേ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് വിമര്‍ശിച്ച കോടതി ആറ്റിങ്ങല്‍ സിഐ തന്‍സീര്‍ അബ്‌ദുള്‍ സമദിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.