ETV Bharat / crime

യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം ; കോന്നി സ്വദേശി അറസ്റ്റില്‍ - കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം

കടം വാങ്ങിയ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി

#pta attack  യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം  കോന്നി സ്വദേശി അറസ്റ്റില്‍  Attempt to stab young woman in pathanamthitta  കോന്നിയില്‍ യുവതിയെ കൊല്ലാന്‍ ശ്രമം  പത്തനംതിട്ട കോന്നി  കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം  Attempt to stab to death
യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
author img

By

Published : Jun 29, 2022, 5:03 PM IST

പത്തനംതിട്ട : കോന്നിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. പുതുവേല്‍വീട്ടില്‍ അമ്പിളി ബിജുവിനാണ് (46) കുത്തേറ്റത്. കോന്നി സ്വദേശി മോഹന്‍ കുമാറാണ് പൊലീസ് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതി അമിതമായി മരുന്ന് കഴിച്ച് അവശനിലയിലായിരുന്നതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. വസ്തു കച്ചവടത്തിലെ ബ്രോക്കര്‍മാരായ അമ്പിളിയും മോഹന്‍കുമാറും തമ്മില്‍ പണമിടപാടുകള്‍ നടത്തിയിരുന്നു. കമ്മീഷനും കടം വാങ്ങിയതുമായ അഞ്ച് ലക്ഷം രൂപ മോഹന്‍കുമാര്‍ അമ്പിളിക്ക് നല്‍കാനുണ്ട്. പണം നല്‍കാമെന്ന് പറഞ്ഞ് മോഹന്‍കുമാര്‍ കോന്നി മാമ്മൂട്ടിലെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

also read: ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

കഴുത്തിന് കുത്തേറ്റ അമ്പിളി നിലവിളിച്ച് പുറത്തേക്ക് ഓടി. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുത്തേറ്റ് പുറത്തേക്ക് ഓടി വരുമ്പോള്‍ അമ്പിളി വിവസ്ത്രയായിരുന്നുവെന്നാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. അമ്പിളിയുടെ മൊഴി പൂര്‍ണമായും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.