കണ്ണൂർ: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ തലശ്ശേരി കുയ്യാലിയിലെ വ്യവസായ പ്രമുഖൻ അറസ്റ്റില്‍. തലശ്ശേരിയിലും ഗൾഫിലുമായി നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷർഫുദ്ദീനെയാണ് (69) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേ സംഭവത്തിൽ മുഴപ്പിലങ്ങാട് സ്വദേശിയും പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവുമായ യുവാവിനെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കതിരൂർ ആറാം മൈലിലെ വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. അതിനുശേഷം ഇയാളും ഇളയമ്മയും ചേർന്ന് പെൺകുട്ടിയെ ഷർഫുദ്ദീന് കാഴ്‌ചവെച്ചു എന്നാണ് പൊലീസ് പറയുന്നത്.
read more: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
പീഡനശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിർധനയായ പെൺകുട്ടിക്ക് വച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തും പണം നൽകിയുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകൽ, ലൈംഗിക പീഡനശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആദ്യം കതിരൂർ പോലിസ് കേസെടുത്തത്. ഇത് തുടരന്വേഷണത്തിനായി ധർമ്മടം പൊലീസിന് കൈമാറുകയായിരുന്നു.