ETV Bharat / crime

കൈകുഞ്ഞുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ, കുട്ടി തന്‍റേതല്ലന്ന് യുവാവ് - കുട്ടി തന്‍റേതല്ലന്ന് യുവാവ്

കർണാടകയിലെ ചന്നരായപട്ടണം സ്വദേശി മിർ ഹൈദർ അലി തബാരസിനെതിരെയാണ് യുവതി പരാതി നൽകിയത്.

assam women at yeshwantpur police station  assam women complaint against husband  Yeshwantpur police station  Mir Haider Ali Tabarez  കൈകുഞ്ഞുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ  കുട്ടി തന്‍റേതല്ലന്ന് യുവാവ്  ഗുവാഹത്തി സ്വദേശി ഭർത്താവിനെതിരെ കേസ്
ഭർത്താവിനായി കൈകുഞ്ഞുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ,കുട്ടി തന്‍റേതല്ലന്ന് യുവാവ്
author img

By

Published : Jul 30, 2022, 6:07 PM IST

ബെംഗളൂരു(കർണാടക): കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞ ഭർത്താവിനെതിരെ പരാതി നൽകി യുവതി. അസമിലെ ഗുവാഹത്തി സ്വദേശിയായ യുവതിയാണ് യശ്വന്ത്‌പൂർ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചന്നരായപട്ടണം സ്വദേശിയായ മിർ ഹൈദർ അലി തബാരസിനെതിരെ സ്‌ത്രീധന പീഡനത്തിനും ബലാത്സംഗത്തിനും പൊലീസ് കേസെടുത്തു.

യുവതിയുടെ ദുബായിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ്. ദുബായിൽ വച്ച് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. രണ്ട് വർഷം മുമ്പ് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തി ഹിന്ദു മതാചാര പ്രകാരം വിവാഹം നടത്തി. എന്നാൽ യുവതി ഗർഭിണിയായതിന് ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.

എന്നാൽ യുവാവ് യുവതിയുടെ ആരോപണം നിഷേധിച്ചു. താനും യുവതിയും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്നു. എന്നാല്‍ യുവതിയുമായി തനിക്ക് മറ്റ് ബന്ധമില്ലന്നും യുവാവ് മൊഴി നൽകി. ഡിഎൻഎ പരിശോധനയ്‌ക്ക് തയ്യാറാണെന്നും യുവാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.