ETV Bharat / crime

ആംബര്‍ഗ്രീസ് കേസിലെ മുഖ്യപ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും വനപാലകര്‍ പിടികൂടി - ambergris tamilnadu

മൂന്നാര്‍ സ്വദേശി മുരുകന് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് നല്‍കിയ തമിഴ്‌നാട് ഉത്തമപാളയം ചിന്നമന്നൂര്‍ സ്വദേശി ശരവണനെയാണ് എസിഎഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ambergris case  accused arrested in tamilnadu  ആംബര്‍ഗ്രീസ് കേസ്  തിമിംഗല ഛർദ്ദി  ambergris  ambergris tamilnadu  മുഖ്യപ്രതി പിടിയിൽ
ആംബര്‍ഗ്രീസ് കേസിലെ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്നും വനപാലകര്‍ പിടികൂടി
author img

By

Published : Aug 1, 2021, 12:40 AM IST

Updated : Aug 1, 2021, 6:20 AM IST

ഇടുക്കി : ആംബര്‍ഗ്രീസ്( തിമിംഗല ഛർദ്ദി) കേസിലെ മുഖ്യപ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും വനപാലകര്‍ പിടികൂടി. തമിഴ്‌നാട് ഉത്തമപാളയം ചിന്നമന്നൂര്‍ സ്വദേശി ശരവണനെയാണ് എസിഎഫിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. മൂന്നാര്‍ സ്വദേശി മുരുകന് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് നല്‍കിയത് ഇയാളായിരുന്നു.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വര്‍ഷം കഠിന തടവും പിഴയും

ഒരാഴ്ച മുമ്പാണ് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസുമായി അഞ്ചുപേരെ വനപാലകർ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച ആംബര്‍ഗ്രീസ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്.

തമിഴ്‌നാട് ദിന്ധുക്കല്‍ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകന്‍, രവികുമാര്‍ തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു, മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരായിരുന്നു പ്രതികള്‍.

ഇവരെ ചോദ്യം ചെയ്യവെയാണ് മുഖ്യപ്രതി തമിഴ്‌നാട്ടിലാണുള്ളതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നാര്‍ എസിഎഫ് സജീഷ് കുമാര്‍, ദേവികുളം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജ പെട്ടിമുടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശരവണനെ (45) പിടികൂടുകയായിരുന്നു.

Last Updated : Aug 1, 2021, 6:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.