ETV Bharat / crime

ആളൂരില്‍ വീട് കുത്തിതുറന്ന് മോഷണം: 35 പവൻ സ്വര്‍ണവും 22,000 രൂപയും കവർന്നു - thrissur news

ആളൂര്‍ ചങ്ങല ഗേറ്റിന് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Aloor robbery  Aloor robbery police investigation  വീട് കുത്തിതുറന്ന് മോഷണം  ആളൂരില്‍ വീട് കുത്തിതുറന്ന് മോഷണം  തൃശൂർ വാർത്തകൾ  കേരള വട്ടകൾ  kerala crime news  kerala latest news  thrissur news
ആളൂരില്‍ വീട് കുത്തിതുറന്ന് മോഷണം: 35 പവൻ സ്വര്‍ണവും 22,000 രൂപയും കവർന്നു
author img

By

Published : Aug 28, 2022, 1:41 PM IST

തൃശൂർ: ആളൂരില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. ആളൂര്‍ ചങ്ങല ഗേറ്റിന് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജിന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം(27.08.2022) രാത്രി മോഷണം നടന്നതായി പൊലീസില്‍ പരാതി ലഭിച്ചത്. രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വാതില്‍ തുറന്ന് കിടക്കുന്നത് കാണുകയായിരുന്നു.

സംശയം തോന്നിയപ്പോൾ അലമാരയിലുള്ള സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞതെന്നും ജോര്‍ജിന്‍റെ മകന്‍ ജോയ് പറഞ്ഞു. ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയില്‍ നിന്ന് ഏകദേശം 35 പവനോളം സ്വര്‍ണവും പേഴ്‌സില്‍ നിന്ന് 22000 രൂപയും നഷ്‌ടപെട്ടതായി ജോയ് പറയുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിന്‍റെ മുന്‍വശത്തുള്ള വാതിലിനോട് ചേര്‍ന്നുള്ള ജനാലകളിലൊന്ന് കുത്തിതുറന്ന നിലയിലാണ്. ഇതിലൂടെ കൈ കടത്തി മുന്‍വശത്തെ വാതില്‍ തുറന്നിരിക്കാം എന്നാണ് അനുമാനിക്കുന്നത്. പുലര്‍ച്ചെ വാതില്‍ തുറക്കുന്നത് പോലുള്ള ശബ്‌ദം കേട്ടതായി ജോര്‍ജിന്‍റെ ഭാര്യ പറഞ്ഞു.

ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്‌ദരും സ്ഥലത്ത് പരിശോധന നടത്തും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.