ETV Bharat / city

ടിക്കാറാം മീണയ്ക്ക് സിപിഎമ്മിന്‍റെ ശബ്ദം : പിഎസ് ശ്രീധരൻപിള്ള - ടിക്കാറാം മീണ

മറ്റൊന്നും പറയാനില്ലാത്തത്‌ കൊണ്ടാണോ രാഷ്ട്രിയ പാർട്ടികൾ ശബരിമല വിഷയം പറയുന്നതെന്ന് ടിക്കാറാം മീണയുടെ പരാമർശത്തിനെതിരെയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം.

പി.എസ് ശ്രീധരൻപിള്ള
author img

By

Published : Apr 9, 2019, 11:21 AM IST

Updated : Apr 9, 2019, 1:06 PM IST

.

പി.എസ് ശ്രീധരൻപിള്ള

തൃശൂർ :

ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമലയല്ലാതെ മറ്റൊന്നും പറയാനില്ലാത്തത്‌ കൊണ്ടാണോ ചില പാർട്ടികൾ അത് മാത്രം പറയുന്നത് എന്ന മീണയുടെ പരാമർശം എകെജി സെന്‍ററില്‍ നിന്നുള്ള ശബ്ദമാണ്. അത് അത്യന്തം ദൗർഭാഗ്യകരമായിപ്പോയെന്നും പിഎസ് ശ്രീധരൻപിളള തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയം ആക്കും. അതുകൊണ്ടാണ് ബിജെപിയുടെ പ്രകടന പത്രികയിൽ ഈ വിഷയം പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെപ്പോലെ അവകാശമുള്ള സംവിധാനമല്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബിജെപി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Intro:ടിക്കാറാം മീണ ചാനലുകളിലൂടെ നടത്തിയ പരാമർശം എകെജി സെന്ററിൽ നിന്നുള്ള ശബ്ദമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിളള.

Body:ശബരിമലയല്ലാതെ മറ്റൊന്നും പറയാനില്ലാത്തത്‌ കൊണ്ടാണോ ചില പാർട്ടികൾ അത് പറയുന്നത് എന്ന ടിക്കാറാം മീണ ചാനലുകളിലൂടെ നടത്തിയ പരാമർശം എകെജി സെന്ററിൽ നിന്നുള്ള ശബ്ദമാണ് അവിടെ കേട്ടതെന്നും അത് അത്യന്തം ദൗർഭാഗ്യകരമായിപ്പോയെന്നും പി.എസ് ശ്രീധരൻപിളള തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Byte പി.എസ് ശ്രീധരൻ പിള്ള

Conclusion:ശബരിമല പ്രശ്നമുയർത്തിക്കൊണ്ട് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നും അതുകൊണ്ടാണ് ബിജെപിയുടെ പ്രകടന പത്രികയിൽ ഈ വിഷയം പറഞ്ഞിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെപ്പോലെ 'കോടതി അലക്ഷ്യം' നടപ്പാക്കാൻ അവകാശമുള്ള സംവിധാനമല്ല.ഇക്കാര്യം 2017ൽ ഈ അവകാശത്തിനു വേണ്ടി ശ്രമിച്ചപ്പോൾ ഇന്ത്യൻ സംവിധാനം നിരാകരിച്ചതാണെന്നും,തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടൽ ബിജെപി ആഗ്രഹിക്കുന്നില്ല ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : Apr 9, 2019, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.