ETV Bharat / city

തൃശൂരില്‍ തെരഞ്ഞെടുപ്പിന് ത്രികോണപ്പൂരം

author img

By

Published : Mar 30, 2021, 3:22 PM IST

Updated : Mar 30, 2021, 7:52 PM IST

2016 ല്‍ ആകെയുള്ള പതിമൂന്നില്‍ 12 സീറ്റും പിടിച്ചെടുത്ത ഇടതുപക്ഷം ഇത്തവണ സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. പത്മജ വേണുഗോപാലും അനില്‍ അക്കരയും അടക്കമുള്ളവരെയും ഒരു പിടി യുവ സ്ഥാനാർഥികളെയും രംഗത്തിറത്തി നില മെച്ചപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. സുരേഷ് ഗോപിയെയും ജേക്കബ് തോമസിനെയും പോലുള്ള സ്റ്റാര്‍ സ്ഥാനാര്‍ഥികളിലാണ് എൻഡിഎയുടെ പ്രതീക്ഷ.

trissur election round up  trissur election news  kerala election latest news  കേരള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  തൃശൂര്‍ വാര്‍ത്തകള്‍
തൃശൂരില്‍ തെരഞ്ഞെടുപ്പിന് ത്രികോണപ്പൂരം

തൃശൂർ: പൂരം നടത്തിപ്പ് മുതല്‍ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നവും കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളുമെല്ലാം തൃശൂരിന്‍റെ രാഷ്ട്രീയ ചരിത്രത്തിലും ചിത്രത്തിലും വ്യക്തമാണ്. കെ കരുണാകരന്‍റെ രാഷ്ട്രീയ തട്ടകമാണെങ്കിലും തൃശൂർ ജില്ലയില്‍ ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുണ്ട്. 2016 ല്‍ ആകെയുള്ള പതിമൂന്നില്‍ 12 സീറ്റും പിടിച്ചെടുത്ത ഇടതുപക്ഷം ഇത്തവണ സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. അതേസമയം പത്മജ വേണുഗോപാലും അനില്‍ അക്കരയും അടക്കമുള്ളവരെയും ഒരു പിടി യുവ സ്ഥാനാർഥികളെയും രംഗത്തിറത്തി നില മെച്ചപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. സുരേഷ് ഗോപിയെയും ജേക്കബ് തോമസിനെയും പോലുള്ള സ്റ്റാര്‍ സ്ഥാനാര്‍ഥികളിലാണ് എൻഡിഎയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയവും സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുമാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. തൃശൂർ കോർപറേഷൻ എല്‍ഡിഎഫാണ് ഭരണം നിയന്ത്രിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനിൽ 24 ഇടത്തും ഇടതു സ്ഥാനാർഥികളാണ് ജയിച്ചത്. ഏഴിൽ അഞ്ചു നഗരസഭകളിലും 86 ഗ്രാമപഞ്ചായത്തിൽ 62 എണ്ണത്തിലും ഇടത് മേധാവിത്വം തുടരുന്നു.

തൃശൂരില്‍ തെരഞ്ഞെടുപ്പിന് ത്രികോണപ്പൂരം

1991 മുതൽ 2011 വരെ നീണ്ടു നിന്ന യുഡിഎഫ് തേരോട്ടത്തിന് വിരാമമിട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തൃശൂർ മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തത്. വിഎസ് സുനിൽ കുമാറിന്‍റെ ശക്തമായ സ്ഥാനാർഥിത്വത്തിൽ തൃശൂരിന്‍റെ മനസ് ഇടതിനൊപ്പം കൂടി. 42.19 ശതമാനം വോട്ടുകൾ നേടിയ സുനിൽ കുമാർ 6987 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു. ആ നേട്ടം ഇത്തവണയും തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. എന്നാല്‍ അത് അത്ര എളുപ്പമാകില്ല. കരുത്തരെയാണ് യുഡിഎഫും എൻഡിഎയും കളത്തിലിറക്കിയിരിക്കുന്നത്. 2011 ൽ പരാജയം ഏറ്റവാങ്ങേണ്ടി വന്ന പി ബാലചന്ദ്രനാണ് ഇടത് മുന്നണി സീറ്റ് നല്‍കിയിരിക്കുന്നത്. മകൾ പത്മജ വേണുഗോപാലിലൂടെ കരുണാകരന്‍റെ തട്ടകം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. സ്റ്റാര്‍ നേതാവ് സുരേഷ് ഗോപിയെ കളത്തിലിറക്കി വോട്ട് പെട്ടിയിലാക്കാൻ എൻഡിഎ കൂടി കളത്തിലിറങ്ങുന്നതോടെ പൂര നഗരയില്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്.

ലൈഫ് പദ്ധതിയും അതിലെ അഴിമതി ആരോപണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണ്ഡലമാണ് വടക്കാഞ്ചേരി. 2016ല്‍ തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് നേടിയ ഒരേയൊരു മണ്ഡലമായിരുന്നു വടക്കാഞ്ചേരി. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ നാൽപത്തി മൂന്ന് വോട്ടുകൾക്കാണ് അനില്‍ അക്കര ജയിച്ചു കയറിയത്. ഇത്തവണയും അനില്‍ അക്കരക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ നഷ്‌ടപ്പെട്ട ഒരോയൊരു സീറ്റ് പിടിച്ചെടുക്കാൻ സേവ്യര്‍ ചിറ്റിലപ്പിള്ളിയെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. ടി.എസ് ഉല്ലാസ് ബാബു എൻഡിഎയ്‌ക്ക് വേണ്ടിയും ജനവിധി തേടുന്നു.

2008ലെ നിയമസഭ മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപപ്പെട്ട കയ്‌പ്പമംഗലം മണ്ഡലം ശേഷം നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. 2011ല്‍ വി.എസ് സുനില്‍കുമാറും, 2016ല്‍ ഇ.ടി ടൈസണുമാണ് മണ്ഡലത്തില്‍ നിന്നും നിയസഭയിലേക്കെത്തിയത്. 2016ല്‍ ഇ.ടി ടൈസണ്‍ 33,440 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ എം.ടി മുഹമ്മദ് നഹാസിനെ തോല്‍പ്പിച്ചത്. മൂന്നാമതെത്തിയ ബിഡിജെഎസ് 22.30 ശതമാനം വോട്ട് പിടിച്ചു. കഴിഞ്ഞ തവണ മികച്ച വിജയം സ്വന്തമാക്കിയ ടൈസണെ തന്നെയാണ് എല്‍ഡിഎഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. മറുവശത്ത് ആര്‍എസ്പിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസ് യുവനേതാവ് ശോഭ സുബിനെയാണ് മത്സരിപ്പിക്കുന്നത്. എൻഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. സി.ഡി ശ്രീലാലാണ് സ്ഥാനാര്‍ഥി. എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കയ്പ്പ‌മംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം. എല്‍ഡിഎഫിന് അനുകൂലമായ ഫലമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്നത്.

2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഒ. അബ്‌ദുറഹ്മാനെ പരാജയപ്പെടുത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയാണ് മണലൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. 19,325 വോട്ടിന്‍റെ ആധികാരിക ജയമാണ് മുരളിയിലൂടെ മുന്നണി സ്വന്തമാക്കിയത്. പിടിച്ചെടുത്ത മണ്ഡലം തിരിച്ചുകൊടുക്കില്ലെന്ന നിലപാടില്‍ മുരളി പെരുനെല്ലിക്ക് എല്‍ഡിഎഫ് ഇത്തവണ വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. വിജയ ഹരിയെയാണ് യുഡിഎഫ് രംഗത്തിറിക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എ.എൻ രാധാകൃഷ്‌ണൻ എൻഡിഎയ്‌ക്കായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23.17 ശതമാനം പിടിച്ച് കരുത്ത് കാട്ടിയതിനാലാണ് എൻഡിഎ രാധാകൃഷ്‌ണന് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശേരി, എളവള്ളി, മുല്ലശേരി, വാടാനപ്പള്ളി, പാവറട്ടി, തൈക്കാട്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ. തദ്ദേശ തെരഞ്ഞെടപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഫലമാണ് പുറത്തുവന്നത്. ആകെയുള്ള പത്ത് നിയമസഭ മണ്ഡലങ്ങളില്‍ ഒമ്പത് ഇടത്തും എല്‍ഡിഎഫാണ് അധികാരത്തില്‍. മണലൂര്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. പാവറട്ടി പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയില്‍ യുഡിഎഫ് സ്വതന്ത്രയാണ് പ്രസിഡന്‍റായിരിക്കുന്നത്.

ഓട് വ്യവസായത്തിനും ആയുർവേദത്തിനും പേരുകേട്ട ഒല്ലൂർ മണ്ഡലം ജില്ലയില്‍ ഇടത് വലത് മുന്നണിക്ക് ഒരുപോലെ പ്രതീക്ഷ നല്‍കുന്ന സീറ്റാണ്. 1987-1996-2006-2016 വർഷങ്ങളിൽ സിപിഐയും 1991-2001-2011 എന്നീ വർഷങ്ങളിൽ കോൺഗ്രസും ഒല്ലൂരിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2016 തെരഞ്ഞെടുപ്പിൽ 13,248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഐയുടെ കെ രാജൻ സിറ്റിങ് എംഎൽഎ ആയിരുന്ന കോൺഗ്രസിന്‍റെ എംപി വിൻസെന്‍റിനെ പരാജയപെടുത്തി മണ്ഡലം ഇടതിനോട് ചേര്‍ത്തു. എൽഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎയും സിപിഐ നേതാവുമായ കെ.രാജൻ തന്നെയാണ് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജോസ് വള്ളൂരാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. നാല് ഗ്രാമപഞ്ചായത്തും പതിനാല് കോർപറേഷൻ വാർഡുകളും ചേർന്നതാണ് നിയോജക മണ്ഡലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനാണ് മുൻതൂക്കം നല്‍കിയത്. നാല് പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് അധികാരത്തില്‍. കോർപറേഷനിലെ പതിനാല് വാർഡുകളിൽ എട്ട് വാർഡുകൾ യുഡിഎഫും അഞ്ച് വാർഡുകളിൽ എൽഡിഎഫും ഒരു വാർഡിൽ സ്വതന്ത്രനും വിജയിച്ചു.

സിപിഐയുടെ ഉറച്ച കോട്ടയായ കൊടുങ്ങല്ലൂരില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.കെ രാജന്‍റെ മകനായ വി.ആര്‍ സുനില്‍ കുമാറാണ് മണ്ഡലത്തില്‍ നിന്നുള്ള നിലവിലെ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി ധനപാലനെതിരെ 22,791 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു സുനില്‍ കുമാറിന്‍റെ ജയം. ഇത്തവണയും സുനില്‍ കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനായി കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി ജാക്സണ്‍ മത്സരിക്കും. സന്തോഷ് ചെറക്കുളമാണ് എൻഡിഎയ്‌ക്ക് വേണ്ടി രംഗത്തുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായാണ് മണ്ഡലം വിധിയെഴുതിയത്. കൊടുങ്ങല്ലൂര്‍ നഗരസഭയും അന്നമനട, മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. പൊയ്യ, കുഴൂര്‍ പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിലകൊണ്ടത്.

നാട്ടികയില്‍ ഇത്തവണ പുതുമുഖങ്ങള്‍ തമ്മിലാണ് പോരാട്ടം. 2016 തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ കെ.വി ദാസനെതിരെ 26,777 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഗീത ഗോപിക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. ഗീതയ്‌ക്കെതിരെ പ്രാദേശികമായി എതിര്‍പ്പുയര്‍ന്നതോടെ രണ്ടാം ഘട്ട പട്ടികയിലാണ് ജില്ലാ കൗണ്‍സില്‍ അംഗം സി.സി മുകുന്ദനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരാണ് യുഡിഎഫിനായി മത്സരത്തിനിറങ്ങുന്നത്. എ.കെ ലോചനൻ അമ്പാട്ടാണ് എൻഡിഎ സ്ഥാനാര്‍ഥി.

അന്തിക്കാട്, ചാഴൂര്‍, പാറളം, തളിക്കുളം, വല്ലപ്പാട്, താന്ന്യം, നാട്ടിക, ചേര്‍പ്പ്, അവിണിശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നാട്ടിക നിയമസഭാ മണ്ഡലം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. അന്തിക്കാട്, ചാഴൂര്‍, പാറളം, തളിക്കുളം, വല്ലപ്പാട്, താന്ന്യം, നാട്ടിക പഞ്ചായത്തുകളിലാണ് മുന്നണി നേട്ടമുണ്ടാക്കിയത്. ചേര്‍പ്പ് പഞ്ചായത്ത് മാത്രം യുഡിഎഫിനൊപ്പം നിലകൊണ്ടു. അവിണിശ്ശേരി സ്വന്തമാക്കി എന്‍ഡിഎയും സ്വാധീനമറിയിച്ചു.

കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ നാഴികകല്ലായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് വേദിയായ മണ്ഡലത്തില്‍ 15 വര്‍ഷത്തെ ഇടതുമുന്നണിയുടെ തേരോട്ടം അവസാനിപ്പിച്ച് സീറ്റ് തിരിച്ചുപിടിക്കാന്‍ കെ.എന്‍.എ ഖാദറിനെയാണ് യുഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്‍.കെ അക്ബറിലൂടെ മണ്ഡലത്തിലെ ജയത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ് ഇറങ്ങുമ്പോള്‍ നിവേദിത സുബ്രഹ്മണ്യനിലാണ് ബിജെപിയുടെ പ്രതീക്ഷ. 2016തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ കെ.വി അബ്ദുല്‍ ഖാദറിന് ലഭിച്ച വോട്ട് ഇത്തവണയും ഒപ്പം നിന്നാല്‍ ഇടതുമുന്നണിക്ക് വിജയം സുനിശ്ചിതമാണ്. മുസ്‌ലിം ലീഗിന്‍റെ പി.എം സാദിഖലിക്കെതിരെ 15,098 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലായിരുന്നു അബ്‌ദുല്‍ ഖാദറിന്‍റെ ജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും എല്‍ഡിഎഫ് നേടി. വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളില്‍ യുഡിഎഫാണ് അധികാരത്തില്‍.

തൃശൂരിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ കുന്നംകുളം ഇരുമുന്നണികള്‍ക്കും ഒരു പോലെ പ്രതീക്ഷയുള്ള സ്ഥലമാണ്. മണ്ഡലത്തിന്‍റെ ചരിത്രം1957 മുതൽ 2016 പതിനാലു തെരഞ്ഞെടുപ്പുകളിൽ ഒൻപതു തവണ ഇടതുപക്ഷവും അഞ്ചുതവണ കോൺഗ്രസ് സ്ഥാനാർഥികളെയും വിജയിപ്പിച്ച ചരിത്രമാണ് കുന്നംകുളത്തിനുള്ളത്. 2016 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എ.സി മൊയ്‌തീൻ 7,782 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി സിപി ജോണിനെ പരാജയപെടുത്തിയത്. എ.സി മൊയ്‌തീൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ. ജയശങ്കറാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാർ തന്നെയാണ് ഇത്തവണയും എൻഡിഎ സ്ഥാനാർഥി. കുന്നംകുളം നഗരസഭയും ഏഴ് പഞ്ചായത്തുകളുമുള്ള മണ്ഡലത്തില്‍ എല്ലായിടത്തും എല്‍ഡിഎഫാണ് അധികാരത്തില്‍.

2016 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ തുളസിയെ തോല്‍പ്പിച്ച യു.ആര്‍ പ്രദീപാണ് ചേലക്കരയില്‍ നിന്നുള്ള നിലവിലെ എംഎല്‍എ. 1996 മുതല്‍ 2011 വരെയുള്ള നാല് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച കെ. രാധാകൃഷ്‌ണനെയാണ് സിപിഎം ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പ്രദീപിന് പകരം സി.സി ശ്രീകുമാറിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എൻഡിഎയില്‍ നിന്ന് ബിജെപിയുടെ ഷാജുമോനും മത്സരത്തിനുണ്ട്. മണ്ഡലത്തിലുള്ള ഒമ്പത് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ആറിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും തിരുവില്വാമല പഞ്ചായത്തില്‍ ബിജെപിയുമാണ് അധികാരത്തിലുള്ളത്.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ നിയമസഭയിലെത്തിച്ച മണ്ഡലമാണ് പുതുക്കാട്. 2016 തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സുന്ദരൻ കുന്നത്തുള്ളിയെ 36,060 വോട്ടുകള്‍ക്കാണ് രവീന്ദ്രനാഥ് തോല്‍പ്പിച്ചത്. സിറ്റിങ് മണ്ഡലത്തില്‍ സിപിഎം ഇത്തവണ നിര്‍ത്തിയിരിക്കുന്നത് കെ.കെ രാമചന്ദ്രനെയാണ്. യുഡിഎഫിനായി സുനില്‍ അന്തിക്കാടും എൻഡിഎയ്‌ക്കായി എ. നാഗേഷുമാണ് മത്സരരംഗത്തുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ മൂന്നെണ്ണം യുഡിഎഫിനൊപ്പവും അഞ്ചെണ്ണം എൽഡിഎഫിനൊപ്പവുമാണ് നിലനിന്നത്.

ഏറെ കാലം കയ്യില്‍ വച്ച ശേഷം യുഡിഎഫിന് നഷ്‌ടപ്പെട്ട സീറ്റാണ് ചാലക്കുടി. 2016 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിഡി ദേവസി ഹാട്രിക് വിജയം സ്വന്തമാക്കി. കോൺഗ്രസിന്‍റെ ടിയു രാധാകൃഷ്ണൻ 26139 വോട്ടുകള്‍ക്കാണ് തോറ്റത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. അതിരപ്പിള്ളി, കടുകുറ്റി, കൊടകര, കൊരട്ടി, മേലൂർ, പരിയാരം ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം നിൽക്കുകയായിരുന്നു. ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മാണ് എല്‍ഡിഎഫില്‍ നിന്ന് മത്സരിക്കുന്നത്. ഡെന്നിസ് കെ. ആന്‍റണിയാണ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ നിന്ന് സനീഷ് കുമാർ ജോസഫും എൻഡിഎയില്‍ നിന്ന് ഉണ്ണിക്കൃഷ്‌ണൻ കെ.എയുമാണ് രംഗത്തുള്ളത്.

മുൻ ഡിജിപി ജേക്കബ് തോമസ് എൻഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നതാണ് ഇരിങ്ങാലക്കുടയുടെ പ്രത്യേകത. എതിരിടാൻ യുഡിഎഫില്‍ നിന്ന് തോമസ് ഉണ്ണിയാടനും എല്‍ഡിഎഫില്‍ നിന്ന് ആര്‍. ബിന്ദുവും രംഗത്തുണ്ട്. 2016 തെരഞ്ഞെടുപ്പില്‍ തോമസ് ഉണ്ണിയാടനെ തോല്‍പ്പിച്ച കെ.യു അരുണനാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.

പൂരങ്ങളുടെ നാട് തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് ഉണരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവപ്പു കുട നിവർത്തിയ ജില്ല, ഇത്തവണ കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങൾ എന്തെല്ലാമാകും? മണ്ഡലങ്ങളുടെ എണ്ണത്തിൽ, സംസ്ഥാനത്തെ ആദ്യ അഞ്ച് ജില്ലകളിലൊന്നായ തൃശൂരിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടത് ഭരണത്തുടർച്ചാ മോഹമുള്ള എൽഡിഎഫിനും അധികാരത്തിലേക്കു തിരിച്ചുവരവിനു കൊതിക്കുന്ന യുഡിഎഫിനും ഒരുപോലെ പ്രധാനമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്തു കാട്ടാൻ അവസരം കാത്തിരിക്കുന്ന ബിജെപിക്കും തൃശൂർ നിർണായകമാണ്. അതുകൊണ്ടു തന്നെ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

തുടര്‍ഭരണം ലക്ഷ്യമിടുന്ന എല്‍ഡിഎഫിനും ഭരണത്തില്‍ തിരിച്ചെത്താൻ പദ്ധതിയിടുന്ന യുഡിഎഫിനും തൃശൂരിലെ എല്ലാ സീറ്റുകളും നിര്‍ണായകമാണ്. പകുതി സീറ്റുകള്‍ നേടാനായാല്‍ പോലും യുഡിഎഫിന് അത് നേട്ടമാണ്. മറുവശത്ത് കഴിഞ്ഞ തവണ കൈവിട്ടുപോയ വടക്കാഞ്ചേരി കൂടി പിടിച്ചെടുത്ത് ജില്ല ചെങ്കോട്ടയാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കൊടുങ്ങല്ലൂര്‍ അടക്കമുള്ള മേഖലകളില്‍ വര്‍ധിച്ച് വരുന്ന വോട്ട് വിഹിതത്തിലാണ് എൻഡിഎ പ്രതീക്ഷ. തൃശൂര്‍ അടക്കം ജില്ലകളിലെ മറ്റ് സീറ്റുകളില്‍ വിജയികളെ നിശ്ചയിക്കുന്നതും എൻഡിഎ പിടിക്കുന്ന വോട്ടുകളായിരിക്കും.

Last Updated : Mar 30, 2021, 7:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.