ETV Bharat / city

തൃശൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് - തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍

ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും

Thrissur covid update  Thrissur latest news  തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍  തൃശൂര്‍ വാര്‍ത്തകള്‍
തൃശൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jun 6, 2020, 7:11 PM IST

തൃശൂർ: ജില്ലയിൽ ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77 ആയി. തൃശൂരിൽ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും അധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ബെഹറൈനിൽ നിന്നും മെയ് 27ന് വന്ന ഇരിങ്ങാലക്കുടയിലുള്ള ഒരു കുടുംബത്തിലുള്ള അഞ്ച് പേർക്ക് ഇന്ന്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

ഇതു കൂടാതെ ബഹറൈനിൽ നിന്നു തന്നെ വന്ന അമ്മാടം സ്വദേശി, മുംബൈയിൽ നിന്നും വന്ന പുതുക്കാട്, ചാലക്കുടി, പുന്നയൂർ, കൊടകര സ്വദേശികൾ, മെയ് 27ന് കുവൈറ്റിൽ നിന്നും വന്ന വെള്ളാങ്ങല്ലൂർ, കൈപ്പമംഗലം സ്വദേശികൾ, അബുദബിയിൽ നിന്നും മെയ് 28ന് വന്ന അവിണിശേരി സ്വദേശി, ഖത്തറിൽ നിന്നും വന്ന തണ്ടിലം സ്വദേശി, ഡൽഹിയിൽ നിന്നും വന്ന വലപ്പാട് സ്വദേശി എന്നിവർക്കുമാണ് ശനിയാഴ്ച ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. 111 പേർക്കാണ് ഇതുവരെ തൃശൂരിൽ രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.