ETV Bharat / city

ബാറില്‍ ആക്രമണം നടത്തിയ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു - തൃശ്ശൂർ ബാര്‍ ആക്രമണം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

പ്രതികൾ താമസിച്ചിരുന്ന വെള്ളപ്പാറയിലെ വീട്ടിൽ നിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു.

തൃശ്ശൂർ ബാര്‍ ആക്രമണം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
author img

By

Published : Oct 4, 2019, 3:29 PM IST

Updated : Oct 4, 2019, 4:39 PM IST

തൃശൂര്‍: പഴയന്നൂരില്‍ നായ്ക്കളുമായെത്തി ബാര്‍ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. പഴയന്നൂർ വെള്ളാപ്പാറയിലെ ഇവരുടെ താമസ സ്ഥലത്തുനിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പൂങ്കുന്നം സ്വദേശി വൈശാഖിനെയും അഞ്ചേരി സ്വദേശി വൈശാഖിനെയുമാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. ഇവർ താമസിച്ചിരുന്ന വെള്ളപ്പാറയിലെ വീട്ടിൽ നിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച നാല് ജർമ്മൻ ഷെപ്പേഡ് നായ്ക്കളിൽ ഒന്ന്‌ കുറച്ചു ദിവസം മുമ്പ് ചത്തിരുന്നു. സിഐ എം. മഹേന്ദ്രസിംഹന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

തൃശൂരില്‍ നായ്ക്കളുമായെത്തി ബാര്‍ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.

കഴിഞ്ഞ സെപ്‌തംബര്‍ 20 ന് രാത്രിയിലായിരുന്നു നായ്ക്കളുമായെത്തി യുവാക്കൾ വടിവാൾ വീശി ഹോട്ടൽ അടിച്ചു തകർത്തത്. നായ്ക്കളെ പരിശീലിപ്പിക്കാനായി വെള്ളപ്പാറയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവാക്കൾ ബാറിലെത്തി മദ്യപിച്ചു ബിൽ അടയ്ക്കാത്തതിനാൽ ബാർ ജീവനക്കാർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെത്തുടർന്നുണ്ടായ പ്രതികാരമായിരുന്നു രാത്രിയിലെ ആക്രമണം. നായ്ക്കളെ അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഇവർ ജീവനക്കാരെ ആക്രമിക്കുകയും വസ്‌തുവകകൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഹോട്ടലിൽ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായി. ഹോട്ടലിലെ ആക്രമണത്തിന് ശേഷം റോഡിലേക്കിറങ്ങിയ യുവാക്കൾ വടിവാൾ വീശി ഭീഷണി മുഴക്കിയ ശേഷമാണ് തിരിച്ചുപോയത്. സംഭവത്തിനുശേഷം രണ്ട് പേരും ഒളിവിലായിരുന്നു. ഒരാളെ ഷൊർണൂര്‍ കുളപ്പുള്ളിയിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റൊരാളെ കയ്‌പമംഗലത്ത് നിന്നും പിടികൂടുകയായിരുന്നു.

Intro:കലറ തുറന്നുBody:*കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ കല്ലറ തുറന്നും

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധന ആരംഭിച്ചു.
ഇതിനുള്ള അനുമതി ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. . കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന തുടരുകയാണ്. ശക്തമായ പൊലീസ് കാവലിലാണ് കല്ലറ തുറന്നുള്ള പരിശോധന.

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കോടഞ്ചേരി പള്ളി സെമിത്തേരിയിലാണ് ആദ്യം പരിശോധന നടത്തിയത്. തുടർന് കൂടത്തായി പള്ളിയിലെ കല്ലറയും തുറന്ന് പരിശോധന നടത്തി . ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചിരുന്നു . കോടതിയുടേയും ആര്‍ഡിഒയുടെ അനുവാദവും ക്രൈബ്രാഞ്ച് സംഘം നേടിയിട്ടുണ്ട്.
16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്.
ഇന്ന് രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്‍റെ നേതൃത്വലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. തുടര്‍ന്നാണ് നാലു മൃതദേഹങ്ങള്‍ പുറത്തെടുക്കുക. പിന്നീട് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് സയന്‍റിഫിക് വിഭാഗം വിദഗ്ധര്‍ മൃതദേഹം പരിശോധന നടത്തും. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന്‍ കഷണങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്.
സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്‍ക്ക് പുറമേ ശാസ്ത്�Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
Last Updated : Oct 4, 2019, 4:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.