ETV Bharat / city

സ്വപ്‌ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - സ്വപ്‌ന സുരേഷ്

നെഞ്ചുവേദന സാരമുള്ളതല്ലെന്നും ആശങ്കപ്പെടേണ്ട മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം.

Swapna Suresh  chest pain to Swapna Suresh  സ്വപ്‌ന സുരേഷിന് നെഞ്ചുവേദന  സ്വപ്‌ന സുരേഷ്  സ്വര്‍ണക്കടത്ത്
സ്വപ്‌ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
author img

By

Published : Sep 7, 2020, 8:21 PM IST

തൃശൂര്‍: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിയ്യൂർ ജയിലിൽ വച്ചാണ് നെഞ്ചുവേദന ഉണ്ടായത്. ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ആദ്യം ജയിലിലെ ഡോക്ടർ പരിശോധിച്ചുവെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിൽ നേരിയ വ്യത്യാസം കണ്ടെത്തി. ഇതേ തുടർന്ന് നിരീക്ഷണത്തിലാക്കി. നെഞ്ചുവേദന സാരമുള്ളതല്ലെന്നും ആശങ്കപ്പെടേണ്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം. വെള്ളിയാഴ്ച രാത്രിയിലാണ് സ്വപ്ന, റമീസ്, സന്ദീപ് എന്നിവരുൾപ്പെടെ എട്ട് പേരെ വിയ്യൂരിലെത്തിച്ചത്. അതിസുരക്ഷാ ജയിലിൽ വനിതകൾക്ക് സൗകര്യമില്ലാത്തതിനാൽ വനിതാ ജയിലിൽ ആണ് സ്വപ്‌നയെ താമസിപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.