ETV Bharat / city

ന്യൂജെന്‍ ഉത്പന്നങ്ങളുമായി സ്കൂള്‍ വിപണി സജീവം - MARKET

പുത്തൻ ഉടുപ്പും കുടയും ബാഗുമൊക്കെയായി സ്‌കൂളിൽ പോകാൻ കാത്തിരിക്കുന്ന കുട്ടിക്കൂട്ടങ്ങളെ അമ്പരപ്പിക്കുന്നതാണ് ഇത്തവണത്തെ സ്‌കൂൾ വിപണി

സ്‌കൂൾ വിപണി ഉണർന്നു
author img

By

Published : May 29, 2019, 10:09 PM IST

Updated : May 29, 2019, 11:30 PM IST

തൃശ്ശൂർ: പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. സ്‌കൂൾ തുറക്കലിനെ വരവേൽക്കാൻ ന്യൂജെൻ ഉത്പന്നങ്ങളുമായി സ്കൂൾ വിപണിയും സജീവമായി. പുതിയ പരീക്ഷണങ്ങളുമായി ബാഗും കുടയും ബോക്സും റെയിൻകോട്ടുമായി ഏറെ ആകർഷകമാണ് ഇത്തവണത്തെ സ്‌കൂൾ വിപണി.

ന്യൂജെന്‍ ഉത്പന്നങ്ങളുമായി സ്കൂള്‍ വിപണി സജീവം

പുത്തൻ ഉടുപ്പും കുടയും ബാഗുമൊക്കെയായി സ്‌കൂളിൽ പോകാൻ കാത്തിരിക്കുന്ന കുട്ടിക്കൂട്ടങ്ങളെ അമ്പരപ്പിക്കുന്നതാണ് ഇത്തവണത്തെ സ്‌കൂൾ വിപണി. വിപണിയിലെ പ്രധാന താരം ബാഗും കുടകളുമാണ്. ത്രിഡി ബാഗുകൾ അടക്കം കുട്ടികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ബാഗുകളാണ് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്. ബാഗുകളിൽ സ്‌പൈഡർമാൻ, ബാർബി, ഡോറ എന്നിവയുടെ ചിത്രങ്ങളുള്ളവയാണ് കുട്ടികൾക്ക് പ്രിയം. 300 മുതൽ 1,000 രൂപ വരെയുള്ള ബാഗുകളാണ് വിപണിയെ കീഴടക്കുന്നത്. സ്‌കൂൾ ഉൽപന്നങ്ങൾക്ക് കഴിഞ്ഞ അധ്യായന വർഷത്തെ അപേക്ഷിച്ച് പൊതുവിപണിയിൽ 15 ശതമാനം വില വർധനവുണ്ട്. സ്‌കൂൾ ബാഗുകൾക്ക് 20 ശതമാനം വർധനവുണ്ടായിട്ടുണ്ട്. നേരിയ വില വർധനവുണ്ടെങ്കിലും വിപണി സജീവമാണെന്ന് വ്യാപാരികൾ പറയുന്നു.

കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമുള്ള റെയിൻകോട്ടുകൾക്കും ആവശ്യക്കാരേറെയാണ്. കുട്ടികളുടെ റെയിൻകോട്ടിന് 250 മുതൽ 700 രൂപ വരെ വിലയുണ്ട്. നിറപ്പകിട്ടേകുന്ന വാട്ടർബോട്ടിലുകളേക്കാൾ ചൂടുവെള്ളം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടിലുകൾക്കും, സ്‌പോർട്‌സ് ടൈപ്പ് വാട്ടർ ബോട്ടിലുകൾക്കും ആവശ്യക്കാരുണ്ട്. പോപ്പിയും ജോൺസുമൊക്കെ തന്നെയാണ് കുടകളിലെ താരം. കൊച്ചുകുട്ടികൾക്കുള്ള ടോയ് കുടകൾക്ക് 80 രൂപ മുതലാണ് വില. ഇത്തവണ സ്കൂൾ വിപണിയുമായി സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Intro:പുത്തൻപ്രതീക്ഷകളുമായി കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്.സ്‌കൂൾ തുറക്കലിനെ വരവേൽക്കാൻ ന്യൂജെൻ ഉത്പന്നങ്ങളുമായി സ്കൂൾ വിപണിയും സജീവമായി.പുതിയ പരീക്ഷണങ്ങളുമായി ബാഗും കുടയും ബോക്സും റെയിൻകോട്ടുമായി ഏറെ ആകർഷകമാണ് ഇത്തവണത്തെ സ്‌കൂൾവിപണി. 

Body:പുത്തൻ ഉടുപ്പും കുടയും ബാഗുമൊക്കെയായി മഴയത്ത് തുള്ളിച്ചാടി സ്‌കൂളിൽ പോകാൻ കാത്തിരിക്കുന്ന കുട്ടിക്കൂട്ടങ്ങളെ അമ്പരപ്പിക്കുന്നതാണ് ഇത്തവണത്തെ സ്‌കൂൾ ഉൽപ്പന്ന വിപണി.മക്കളുടെ പഠനാവശ്യങ്ങളിൽ വിലവർദ്ധന കണക്കിലെടുക്കാത്ത രക്ഷിതാക്കൾ കുട്ടികളുമായി വിപണിയിൽ എത്തിതുടങ്ങിയിരിക്കുകയാണ്.വിപണിയിലെ പ്രധാന താരം ബാഗും കുടകളുമാണ്.ത്രിഡി ബാഗുകൾ അടക്കം കുട്ടികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ബാഗുകളാണ് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്.ബാഗുകളിൽ സ്‌പൈഡർമാൻ, ബാർബി, ഡോറ എന്നിവയുടെ ചിത്രങ്ങളുള്ളവയാണ് കുട്ടികൾക്ക് പ്രിയം.300 മുതൽ 1,000 രൂപ വരെയുള്ള ബാഗുകൾ വിപണി കീഴടക്കുന്നത്.സ്‌കൂൾ ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ അപേക്ഷിച്ച് പൊതുവിപണിയിൽ 15 ശതമാനം വില വർധനവുണ്ട്. സ്‌കൂൾ ബാഗുകൾക്ക് 20 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.നേരിയ വില വർധനവുണ്ടെങ്കിലും വിപണി സജീവമാണെന്ന് വ്യാപാരികൾ പറയുന്നു. 

ബൈറ്റ് ജമാൽ (വ്യപാരി)

Conclusion:കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമുള്ള റെയിൻകോട്ടുകൾക്കും ആവശ്യക്കാരേറെ.മഴകൊള്ളാതെ ബാഗ് സംരക്ഷിക്കാനാവുന്ന റെയിൻ കോട്ടുകളുമുണ്ട്.കുട്ടികളുടെ റെയിൻകോട്ടിന് 250 മുതൽ 700 രൂപ വരെ വിലയുണ്ട്. നിറപ്പകിട്ടേകുന്ന വാട്ടർബോട്ടിലുകളേക്കാൾ ചൂടുവെള്ളം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടിലുകൾക്കും, സ്‌പോർട്‌സ് ടൈപ്പ് വാട്ടർ ബോട്ടിലുകൾക്കും ആവശ്യക്കാരുണ്ട്.പോപ്പിയും ജോൺസുമൊക്കെ തന്നെയാണ് കുടകളിലെ താരം. കൊച്ചുകുട്ടികൾക്കുള്ള ടോയ് കുടകൾക്ക് 80 രൂപ മുതലാണ് വില.ഇത്തവണ സ്കൂൾ വിപണിയുമായി സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളും രംഗത്തുണ്ട്.കൺസ്യൂമർഫെഡിൻറ സ്റ്റുഡൻറ് മാർക്കറ്റിൽ 20 മുതൽ 40 ശതമാനം വരെ വിലക്കിഴിവുണ്ട്.ജില്ലയിൽ 45 ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ മാർക്കറ്റ് തുറന്നിട്ടുണ്ട്.വിവിധ സഹകരണ സ്ഥാപനങ്ങളുടെ കീഴിലും സ്കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : May 29, 2019, 11:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.