തൃശൂർ: ചാവക്കാട് തിരയിൽപ്പെട്ട രണ്ട് മത്സ്യബന്ധന വള്ളങ്ങളും ആറ് തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് രക്ഷപെടുത്തി. ഇന്ന് രാവിലെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് രണ്ട് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയിലാണ് അപകടം ഉണ്ടായത്. വാടാനപ്പള്ളി സ്വദേശി ശിവന്‍റെ ഉടമസ്ഥയിലുള്ള ദേവി എന്ന ചെറുവള്ളവും ഏങ്ങണ്ടിയൂർ സ്വദേശി കാർത്തികേയന്‍റെ ഉടമസ്ഥയിലുള്ള ആണ്ടവൻ എന്ന വള്ളവുമാണ് അപകടത്തിൽപെട്ടത്. ശക്തമായ തിരയിൽ കൂട്ടിയിടിച്ച് ഇരുവള്ളങ്ങളുടെയും നിയന്ത്രണം നഷ്ടമായി. തുടർന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസെത്തി ഇരുവള്ളങ്ങളിൽ ഉണ്ടായിരുന്ന ആറ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ചാവക്കാട് തിരയില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു - മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
ശക്തമായ തിരയില്‍ രണ്ട് വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.