ETV Bharat / city

അങ്കത്തിനൊരുങ്ങി തൃശൂർ; പൂരത്തിന്‍റെ നാട്ടിൽ ഇത്തവണ ആര് കൊടിയേറ്റും - തൃശൂർ ലോക്‌സഭാ മണ്ഡലം

കരുത്തന്മാരായിരുന്ന ജോസഫ് മുണ്ടശേരിയും കെ. കരുണാകരനും തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. മണ്ഡലത്തിലെ ഇടത് ചായ്‌വ് അവസാനിപ്പിക്കാന്‍ യു.ഡി.എഫ് കച്ചകെട്ടി ഇറങ്ങുമ്പോൾ എൻ.ഡി.എയും ഏറെ പ്രതീക്ഷകൾ പുലർത്തുന്നു.

തൃശൂർ ലോക്‌സഭാ മണ്ഡലം
author img

By

Published : Mar 30, 2019, 8:56 PM IST

ജില്ലയിലെ ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോക്സഭാ മണ്ഡലം.ചരിത്രം പരിശോധിച്ചാൽ ഇടതിനോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ്തൃശൂർ. 1951 ൽ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തില്‍മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. 10 തവണ എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഐയുടെ സ്വാധീന മേഖലകൂടിയാണ് തൃശൂർ.ഇടത് മുന്നണി വിജയിച്ച 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയക്കൊടി പാറിച്ചത് സിപിഐ സ്ഥനാർത്ഥികളായിരുന്നു. മണ്ഡലത്തിലെ ഏഴ് നിയസഭ മണ്ഡലങ്ങളിൽ ഏഴുംഎൽ.ഡി.എഫിനൊപ്പം തന്നെയാണ്.

thrissur  thrissur constituency  lok sabha election 2019  തൃശൂർ ലോക്‌സഭാ മണ്ഡലം  ലോക്‌സഭാ ഇലക്ഷൻ 2019
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ 2014 ലെ വോട്ട് നില

ചരിത്രം പരിശോധിക്കുമ്പോള്‍ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെങ്കിലും 1998 മുതൽ നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫി നുംഎൽ.ഡി.എഫിനും മാറി മാറി വിജയം സമ്മാനിക്കുന്ന പ്രകൃതമാണ് തൃശൂരിനുള്ളത്. മണ്ഡല പുന:ക്രമീകരണത്തിന് ശേഷം 2009 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍കോൺഗ്രസിന്‍റെ പി.സി ചാക്കോയും സി.പി.ഐയുടെ സി.എൻ ജയദേവനുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.അന്ന് 25,151 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം ചാക്കോയോടൊപ്പമായിരുന്നു.എന്നാൽ 2014 എൽ.ഡി.എഫ് മണ്ഡലം തിരിച്ച് പിടിച്ചു.രണ്ടാമൂഴത്തിനിറങ്ങിയ സി.എൻ.ജയദേവൻ 3,89,209 വോട്ടുകള്‍ നേടി വിജയിച്ചപോള്‍, 3,50,982 വോട്ടുകള്‍ നേടിയ യു.ഡി.എഫ് സ്ഥാനാർഥി കെ.പി.ധനപാലൻ രണ്ടാം സ്ഥാനത്തേക്ക് തള്ളപെട്ടു. ബിജെപിയുടെ കെ.പി.ശ്രീശൻ 1,02,681വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

യു.ഡി.എഫ്

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്ചാലക്കുടിയിൽ നിന്നും കെ.പി ധനപാലനെ തൃശൂരിലേക്കും സിറ്റിങ് എം.പിയായ പി.സി ചാക്കോയെ ചാലക്കുടിയിലും മാറ്റി നടത്തിയ പരീക്ഷണം പരാജയമായെന്ന തിരിച്ചറിവിൽ തൃശൂരില്‍ ഇത്തവണ ഡി.സി.സി പ്രസിഡന്‍റായ ടി.എൻ പ്രതാപനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.രണ്ടുതവണ നിയമസഭയിലേക്കെത്തിയ പ്രതാപന് ഇത് ലോക്സഭയിലേക്കുള്ള കന്നി അങ്കമാണ്. പാർട്ടിക്കതീതമായ മുഖമാണ് പ്രതാപനെന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എം.എൽ.എആയിരിക്കുമ്പോൾ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങളും അനുകൂല ഘടകമാകുമെന്ന് മുന്നണി കണക്ക് കൂടുന്നു.ഹരിത എം.എൽ.എഎന്ന നിലയിലും പ്രതാപൻ പേരെടുത്തിരുന്നു.

എൽ.ഡി.എഫ്

ഇടതുമുന്നണിയുടെ സിറ്റിംഗ് എം.പിയും സി.പി.ഐയുടെ ഇന്ത്യയിലെ ഏക എം.പിയുമായിരുന്ന സി.എൻ ജയദേവനെ മാറ്റി മുൻ എം.എൽ.എയും ജനയുഗം പത്രത്തിന്‍റെ എഡിറ്ററുമായ രാജാജി മാത്യുതോമസിനെയാണ് മണ്ഡലം നിലനിർത്താൻ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്.
2006 ല്‍ 12-ാം നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു7,969 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ലീലാമ്മ തോമസിനെ അന്ന് പരാജയപ്പെടുത്തിയിരുന്നു. മണ്ഡലത്തിലെ സൗഹൃദങ്ങളുംസാമുദായിക ഘടകങ്ങളുടെ പിന്തുണയും രാജാജി മാത്യുവിന് അനുകൂല ഘടകങ്ങളാകുമെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു.

എൻ.ഡി.എ

എൻ.ഡി.എ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. വിജയ സാധ്യത മുന്നിൽ കണ്ടാണ്പത്തനംതിട്ട അല്ലെങ്കിൽ തൃശൂർ എന്ന ആവശ്യംകെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവർ ആദ്യ ഘട്ടം മുതൽ ഉന്നയിച്ചത്. ബി.ഡി.ജെ.എസിന് ലഭിച്ച മണ്ഡലത്തിൽ ഇക്കുറി എൻ.ഡി.എക്കായിപോരിനിറങ്ങുന്നത് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പളിയാണ്. തൃശൂർ മണ്ഡലത്തിൽ അത്രയൊന്നും പരിചയമല്ലാതിരുന്ന മുഖമായ കെ.പി ശ്രീശൻ 2014 ല്‍ മത്സരിച്ചിട്ടും ഒരു ലക്ഷത്തിലേറെ വോട്ട് നേടാനായത് എൻ.ഡി.എയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ സുപരിചിതനായ തുഷാറിലൂടെ ഇത്തവണ ലക്ഷ്യത്തിലെത്താനാവുമെന്ന് എൻ.ഡി.എ കണക്ക് കൂട്ടുന്നു.

ഇലക്ഷൻ കമീഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12,93,744 വോട്ടർമാരാണ് തൃശൂര്‍ മണ്ഡലത്തിലുള്ളത്. ഇതിൽ 6,21,748 പുരുഷ വോട്ടർമാരും
6,71,984 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടുന്നു.

Intro:പ്രവചനാതീതമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയ സ്വഭാവം പുലർത്തുന്ന തൃശ്ശൂർ ഇത്തവണ ത്രികോണ മത്സരത്തിനൊരുങ്ങുകയാണ്.കരുത്തന്മാരായിരുന്ന ജോസഫ് മുണ്ടശ്ശേരിയും കെ. കരുണാകരനും തെരഞ്ഞെടുപ്പിലൂടെ പരാജയം രുചിച്ചത് പൂരത്തിന്റെ നാട്ടിൽ നിന്നാണ്.തൃശ്ശൂർ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം നോക്കാം.

Body:തൃശ്ശൂർ ലോക്സഭാ മണ്ഡലം.

തൃശ്ശൂർ ജനസംഖ്യ 31,10,327
ആകെ വോട്ടർമാർ 1293744
സ്ത്രീകൾ 671984
പുരുഷന്മാർ 621748
ട്രാൻസ്ജെൻഡർസ് 12

മണ്ഡല രൂപീകരണം മുതൽ ഏതെങ്കിലും ഒരു മുന്നണിക്ക് കുത്തകയായി അവകാശപ്പെടാൻ അനുവാദം നൽകാതെ തൃശ്ശൂരിന്റെ രാഷ്ട്രീയ മനസ്സ് ഇടത്-വലത് മുന്നണികൾക്കൊപ്പം മാറി മാറി നിന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കരുതന്മാരായ രാഷ്ട്രീയക്കാരെ വളർത്തിയും തളർത്തിയും എന്നും പ്രവചനാതീതമായ സ്വഭാവം തൃശൂർ എക്കാലവും സൂക്ഷിച്ചു പോന്നിട്ടുണ്ട്.

കണക്കെടുത്താൽ ഏറ്റവും കൂടുതൽ സി.പി.ഐ പ്രതിനിധികളെയാണ് തൃശ്ശൂരിൽ നിന്നും ലോക്‌സഭയിലെത്തിച്ചിരിക്കുന്നത്.തൃശ്ശൂർ ജില്ലയിൽ മൂന്ന് ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെങ്കിലും ആലത്തൂർ മണ്ഡലം പാലക്കാട് ജില്ലയിലേക്കും ചാലക്കുടി എറണാകുളം ജില്ലയിലേക്കും പടർന്നു കിടക്കുന്നു.പുതുക്കാട്,ഇരിങ്ങാലക്കുട,തൃശ്ശൂർ,ഒല്ലൂർ,മണലൂർ,ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങൾ ചേരുന്ന തൃശ്ശൂർ ലോക്‌സഭാ മണ്ഡലം മാത്രമാണ് പൂർണമായും ജില്ലയിൽ നിൽക്കുന്നത്.

Conclusion:2009ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പി.സി ചാക്കോയും സി.പി.ഐയുടെ സി.എൻ ജയദേവനുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.അന്ന് ജയം ചാക്കോയ്ക്കായിരുന്നു.

2009
*പി.സി ചാക്കോ (കോൺഗ്രസ്)  385297 (വിജയിച്ചു)
*സി.എൻ.ജയദേവൻ (സിപിഐ) 360146
*രമ രഘുനാഥൻ (ബിജെപി) 54680

2014ലെ തിരഞ്ഞെടുപ്പിൽ 38,277 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി.പി.ഐ പ്രതിനിധിയായ സി.എൻ ജയദേവൻ കോൺഗ്രസ്സിന്റെ കെ.പി ധനപാലനെ തോൽപിച്ചത്.

2014
*സി.എൻ.ജയദേവൻ (സിപിഐ) വോട്ട് 389209(42.28 %) (വിജയിച്ചു)
*കെ.പി.ധനപാലൻ (കോൺഗ്രസ്) 350982(38.13 %)
*കെ.പി.ശ്രീശൻ (ബിജെപി), 102681(11.15 %) *സാറാ ജോസഫ് (ആപ്) 44638(4.48 %)

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ചാലക്കുടിയിൽ നിന്നും കെ.പി ധനപാലനെ തൃശ്ശൂരിലേക്കും സിറ്റിങ് എം.പിയായ പി.സി ചാക്കോയെ  ചാലക്കുടിയിലും മാറ്റി നടത്തിയ പരീക്ഷണം പരാജയമായെന്ന തിരിച്ചറിവിൽ തൃശ്ശൂരിൽ ഇത്തവണ ഡി.സി.സി പ്രസിഡന്റായ ടി.എൻ പ്രതാപനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇടതുമുന്നണിയുടെ സിറ്റിംഗ് എം.പിയും സി.പി.ഐയുടെ ഇന്ത്യയിലെ ഏക എം.പിയുമായ സി.എൻ ജയദേവനെ മാറ്റി മുൻ എം.എൽ.എയും ജനയുഗം പത്രത്തിന്റെ എഡിറ്ററുമായ രാജാജി മാത്യൂ തോമസിനെയാണ് മണ്ഡലം പിടിക്കാൻ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്. ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ രണ്ടാം ഘട്ട പ്രചാരണം പൂർത്തിയാക്കിയപ്പോഴാണ് എൻ.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം വരുന്നത്. ത്രികോണ മത്സരമാണ് സംഭവിക്കുന്നതെങ്കിലും പ്രധാന മത്സരം കോണ്ഗ്രസും - ഇടതുപക്ഷവും തമ്മിലാണ്.മണ്ഡലത്തിന് ഏറെ സുപരിചിതനാണ് നാട്ടികയിൽ നിന്നും പ്രവർത്തിച്ചു നേതാവായ ടി.എൻ പ്രതാപൻ.ഇടത് സ്ഥാനാർഥിയായ രാജാജി മാത്യൂ തോമസ് മുൻ നിയമാസഭാ സാമാജികനും വിദേശ രാജ്യങ്ങളിൽ ലോക യുവജന സംഘടനകളുടെ നേതൃത്വം വഹിച്ച വ്യക്തിയുമാണ്.പറയാൻ ഏറെ പ്രൊഫൈൽ ഉള്ള രാജാജിയോ , മണ്ഡലത്തിന് സുപരിചിതനായ പ്രതാപനോ അതോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളരിയിൽ കന്നിയങ്കത്തിനിറങ്ങിയ തുഷാർ വെള്ളാപ്പള്ളിയാണോ ലോക്‌സഭയിലെത്തുക എന്നത് വോട്ടെണ്ണുമ്പോൾ മാത്രമേ വ്യക്തമാകൂ.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.