തൃശൂര്‍: ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന് ഞായറാഴ്‌ച രാത്രി എട്ട് മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ജലനിരപ്പ് 417 മീറ്ററായതോടെ നേരത്തെ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു.
പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട് - പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്
ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.