ETV Bharat / city

അരമണി കെട്ടി കുടവയര്‍ കുലുക്കി ചെണ്ടത്താളത്തില്‍ ചുവടുകള്‍ ; തൃശൂരിൽ പുലികളിക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ - തൃശൂരിൽ പുലികളിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

അഞ്ച് സംഘങ്ങളിൽ നിന്നായി 250 ൽ പരം പുലികളാണ് ഇക്കുറി ആഘോഷത്തിൽ പങ്കുചേരുന്നത്

തൃശൂർ പുലിക്കളി  ഓണം പുലിക്കളി  പുലിക്കളി  Onam pulikkali  puli kali  പുലിക്കളി ചമയ പ്രദർശനം  തൃശൂർ ബാനർജി ക്ലബ്ബ്  ചമയ പ്രദർശനത്തിന് തുടക്കം  Onam puli kali Thrissur  തൃശൂരിൽ പുലികളിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം  ചമയ പ്രദർശനത്തിന് തുടക്കം
തൃശൂരിൽ പുലികളിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; ചമയ പ്രദർശനത്തിന് തുടക്കം
author img

By

Published : Sep 10, 2022, 7:47 AM IST

തൃശൂർ : ചരിത്ര പ്രസിദ്ധമായ പുലികളിക്ക് മുന്നോടിയായുള്ള ചമയ പ്രദർശനത്തിന് തൃശൂർ ബാനർജി ക്ലബ്ബിൽ തുടക്കമായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ ചേർന്ന് ചമയ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. നാലോണ നാളിൽ(11.9.2022) വെെകിട്ട് സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പുലികളിയോടെയാണ് തൃശൂരിന്‍റെ ഓണം മഹോത്സവത്തിന് സമാപനമാവുക.

തൃശൂരിൽ പുലികളിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; ചമയ പ്രദർശനത്തിന് തുടക്കം

അഞ്ച് സംഘങ്ങളിൽ നിന്നായി 250 ൽ പരം പുലികളാണ് ഇക്കുറി തൃശൂര്‍ നഗരം കീഴടക്കാൻ എത്തുന്നത്. അരമണി കെട്ടി, കുടവയര്‍ കുലുക്കി ചെണ്ടത്താളത്തിനൊപ്പം ചുവടുവച്ചുള്ള പുലികളി ചരിത്ര പ്രസിദ്ധമാണ്.

ലക്ഷങ്ങൾ ചിലവ് വരുന്നതാണ് പുലികളിയാഘോഷം. അതിനാൽ തന്നെ ഒരോ പുലികളി സംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് തൃശൂർ കോർപറേഷൻ ധനസഹായമായി നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.