മുഖ്യമന്ത്രിയുടെയും സര്‍ക്കാരി ന്‍റെയും പിന്തുണയോടെ കൊലയാളികൾ കേരളത്തിൽ സ്വൈര്യ വിഹാരം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെ തോൽപിക്കാൻ ബിജെപി - സിപിഎം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച യുഡിഎഫ് പാർലമെന്‍റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്ക് ബദലാകാൻ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ കഴിയില്ല. കോൺഗ്രസിന് മാത്രമേ അതിന് കഴിയൂ. അതുകൊണ്ട് തന്നെ കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപി - സിപിഎമ്മിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. കാസർകോട് പെരിയയിൽ കോൺഗ്രസ് പ്രവർത്തകരെ വധിച്ച കേസ് സർക്കാർ സഹായത്തോടെ അട്ടിമറിക്കുകയാണെന്നും കേസന്വേഷണം തികച്ചും പ്രഹസനമാണെന്നും കേരളത്തിൽ എല്ലാ സീറ്റുകളും വിജയിക്കാനാകുന്ന സാഹചര്യമാണ് കോൺഗ്രസിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.