തൃശൂര്‍: മണലിപ്പുഴയില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാകുന്നു. മണലി പാലം മുതല്‍ എറവക്കാട് ഷട്ടര്‍ വരെയുള്ള ഭാഗങ്ങളിലാണ് മത്സ്യങ്ങള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് മീനുകള്‍ ചത്ത് തുടങ്ങിയത്.
വ്യാഴാഴ്ച രാവിലെയായപ്പോഴേക്കും ആയിരക്കണക്കിന് മീനുകളാണ് ചത്ത് പൊങ്ങിയത്. കഴിഞ്ഞ ദിവസം എറവക്കാട് ഷട്ടര്‍ തുറന്നത് മൂലം പുഴയില്‍ വെള്ളം കുറവായിരുന്നു. ഈ സാഹചര്യം നോക്കി വിഷം കലര്‍ത്തി മീന്‍ പിടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കരുതുന്നു. പുഴയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന തരത്തില്‍ പ്രവർത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.