തൃശൂർ: കൊടകര കുഴൽപ്പണ തട്ടിപ്പ് കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്‍റെ സെക്രട്ടറിയേയും ഡ്രൈവറേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തൃശൂർ പോലീസ് ക്ലബ്ബില്‍ വച്ചാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടിസ് നല്‍കിയത്.
കേസില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപിയുടെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് മൊഴിയെടുക്കുന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
Read more: കൊടകര കുഴൽപ്പണത്തട്ടിപ്പ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
അതേ സമയം, കേസിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ഒരു പ്രമുഖ മലയാള ദിനപത്രത്തിന് വക്കീല്‍ നോട്ടിസ് അയച്ചു. വി മുരളീധരൻ, എം ഗണേശൻ എന്നിവരെ വ്യാജ വാർത്തകളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനാണ് നോട്ടീസ് അയച്ചത്. വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also read: പിന്മാറാൻ 15 ലക്ഷം ചോദിച്ചു, രണ്ടര ലക്ഷവും ഫോണും കിട്ടി: ബി.എസ്.പി സ്ഥാനാര്‍ഥി