ETV Bharat / city

സനൂപ് കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

author img

By

Published : Oct 8, 2020, 8:02 PM IST

Updated : Oct 8, 2020, 8:21 PM IST

ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പുദണ്ഡും സംഭവം നടന്ന സ്ഥലത്തു നിന്നും 300 മീറ്ററോളം അകലെയുള്ള വാട്ടർ ടാങ്കിനോട്​ ചേർന്നുള്ള പറമ്പിൽ നിന്നും പ്രതികൾ വീണ്ടെടുത്തു

investigation on sanoop murder case  sanoop murder case  സനൂപ് കൊലപാതകം  തൃശൂര്‍ പൊലീസ് വാര്‍ത്തകള്‍  തൃശൂര്‍ സിപിഎം വാര്‍ത്തകള്‍
സനൂപ് കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

തൃശൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച അറസ്റ്റിലായ രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കൽ വീട്ടിൽ സുജയ് കുമാർ, കുഴിപറമ്പിൽ വീട്ടിൽ സുനീഷ് എന്നിവരെയാണ് ചിറ്റിലങ്ങാട് പ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.

ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പുദണ്ഡും സംഭവം നടന്ന സ്ഥലത്തു നിന്നും 300 മീറ്ററോളം അകലെയുള്ള വാട്ടർ ടാങ്കിനോട്​ ചേർന്നുള്ള പറമ്പിൽ നിന്നും പ്രതികൾ വീണ്ടെടുത്തു. സംഭവം നടന്ന സ്ഥലം പ്രതികൾ പൊലീസിനെ കാണിച്ചു കൊടുക്കുകയും സംഭവസ്ഥത്ത് നിന്ന്​ രക്ഷപ്പെട്ടതിനെക്കുറിച്ച്​ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തെളിവെടുപ്പിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി നന്ദൻ ഇപ്പോൾ റിമാൻഡിലാണ്. സനൂപ് വധക്കേസിൽ മൂന്നു പേരാണ് അറസ്​റ്റിലായത്​.

Last Updated : Oct 8, 2020, 8:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.