തൃശൂർ : സ്‌കൂട്ടറിൽ ചാരായ വിൽപന നടത്തിയ രണ്ട് പേരെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ സ്വദേശി ബനേഷ് (30), വെണ്ടോർ മാറാത്തുപറമ്പിൽ മനിൽ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ലിറ്റർ ചാരായം പൊലീസ് പിടികൂടി.
വരന്തരപ്പിള്ളി പള്ളിക്കുന്നിൽ വാഹന പരിശോധനക്കിടെ വാഹനം നിർത്താതെ പോയ ഇവരെ പൊലീസ് പിൻതുടർന്നാണ് പിടികൂടിയത്. ഇവർ ആവശ്യക്കാർക്ക് ചാരായം സ്കൂട്ടറിൽ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ, എസ്ഐ ഐ.സി ചിത്തരഞ്ചൻ, എഎസ്ഐ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.