തൃശൂർ : തൃശൂരിൽ ഇരുതലമൂരിയുമായി 4 പേർ പിടിയിൽ. പറവൂർ സ്വദേശി സിദ്ദിഖ്, കൈപ്പമംഗലം സ്വദേശി അനിൽകുമാർ, തിരുവനന്തപുരം സ്വദേശി രാംകുമാർ, ചാലക്കുടി സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
വനം വകുപ്പ് ഫ്ലെെയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശക്തൻ സ്റ്റാന്‍റിൽ നിന്നുമാണ് ഇവർ പിടിയിലായത്. തുകൽ ബാഗിൽ പ്ലാസ്റ്റിക് കവറിൽ പാെതിഞ്ഞാണ് ഇരുതലമൂരിയെ സൂക്ഷിച്ചിരുന്നത്. ഇവർ വന്ന ആൾട്ടോ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ALSO READ : അമ്മയുടെ കാമുകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മ അറസ്റ്റിൽ
ഇവയെ വിൽപനയ്ക്ക് വേണ്ടി എത്തിച്ചതായിരുന്നുവെന്നും ഇവരോടൊപ്പമുള്ള നാല് പേരെ പിടികൂടാനും ഇവരുപയോഗിച്ച ഇന്നോവ പിടിച്ചെടുക്കാനുമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണ്.