തൃശൂര്‍ : കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാടാംപറമ്പത്ത് ആഷിഫ് (41), ഭാര്യ അബീറ (38), മക്കളായ അസ്ഹറ ഫാത്തിമ (14), അയ്‌നുന്നീസ (7) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് കിടപ്പുമുറിയിൽ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിൻ്റെ മുകളിലത്തെ നിലയിലാണ് ആഷിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ 10 മണിയായിട്ടും പുറത്തിറങ്ങാറാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also read: കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു: രണ്ട് പേർ കൂടി അറസ്റ്റിൽ
വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് സൂചന. വീടിനുള്ളിൽ കാർബൺ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആഷിഫിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായതായാണ് വിവരം. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.