ETV Bharat / city

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; അധ്യാപകനെതിരെ കേസെടുക്കും - ABSENCE

കുന്ദംകുളം ഗവ. ഹൈസ്കൂളിലെ (ഡെഫ്) അധ്യാപകനായ കെ. ജോബ്സൺ എബ്രഹാമിനെതിരെയാണ് നടപടി സ്വീകരിക്കുക.

കുന്നംകുളം  കൊവിഡ് ഡ്യൂട്ടി  അധ്യാപകന്‍  കേസെടുക്കും  അധ്യാപകനെതിരെ കേസ്  CASE AGAINST TEACHER  COVID DUTY  ABSENCE  കെ. ജോബ്സൺ എബ്രം
കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; അധ്യാപകനെതിരെ കേസെടുക്കും
author img

By

Published : Jun 19, 2020, 8:18 PM IST

തൃശ്ശൂര്‍: കൊവിഡ് കെയർ സെന്‍ററിൽ നിശ്ചയിച്ച ജോലിക്ക് ഹാജരാകാതിരുന്ന സ്കൂൾ അധ്യാപകന്‍റെ പേരിൽ കേസ് എടുക്കാൻ തൃശ്ശൂർ ജില്ലാ കലക്ടർ എസ് ഷാനവാസ് പൊലീസിന് നിർദേശം നൽകി. കുന്ദംകുളം ഗവ. ഹൈസ്കൂളിലെ (ഡെഫ്) അധ്യാപകനായ കെ. ജോബ്സൺ എബ്രഹാമിനെതിരെയാണ് നടപടി സ്വീകരിക്കുക.

കുന്ദംകുളം പി.എസ്.എം ഡെന്‍റൽ കോളജിലെ കൊവിഡ് കെയർ സെന്‍ററിൽ ജൂൺ 16 മുതൽ 22 വരെ ജോബ്സൺ എബ്രഹാമിന് പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. എന്നാൽ 16ന് രാത്രിയിലും 17നും അനധികൃതമായി അധ്യാപകൻ ജോലിയിൽ നിന്ന് വിട്ടു നിന്നതായി പരാതി ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോർക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുന്ദംകുളം തഹസീൽദാർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തഹസീൽദാരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാത്തിലാണ് കലക്ടറുടെ ഉത്തരവ്. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയനുസരിച്ചാകും കേസ് എടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.