ETV Bharat / city

KSRTC പമ്പുകളില്‍ നിന്ന് നാളെ മുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം - yathra fuels latest news

പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് യാത്ര ഫ്യുവൽസ്.

യാത്ര ഫ്യൂവൽസ്  യാത്ര ഫ്യൂവൽസ് വാർത്ത  സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്‌ച നടക്കും  കെഎസ്ആർടിസി പമ്പുകൾ  കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം  കെഎസ്‌ആർടിസി വരുമാനം  കെഎസ്‌ആർടിസി വരുമാനം വർധിപ്പിക്കുന്നു  ksrtc pumps  yathra fuels  yathra fuels news  yathra fuels latest news  yathra fuels State level inauguration will be held on Wednesday
യാത്ര ഫ്യൂവൽസ്; സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്‌ച നടക്കും
author img

By

Published : Sep 14, 2021, 11:34 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി പമ്പുകളിൽ നിന്ന് ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ എൻ. ബാലഗോപാൽ ബുധനാഴ്‌ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആദ്യവിൽപന നിർവഹിക്കും. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത്.

സംസ്ഥാനത്തുടനീളം പൊതുജനങ്ങൾക്കായി 75 ഇന്ധന ചില്ലറ വിൽപനശാലകൾ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്‌തിരിക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടു പാമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴു പാമ്പുകൾ 16ന് വിവിധ ഇടങ്ങളിൽ സംസ്ഥാന മന്ത്രിമാർ ഉദ്ഘാടനം ചെയ്യും.

യാത്രാ ഫ്യൂവൽസ്

കെഎസ്ആർടിസി പൊതുമേഖല എണ്ണ കമ്പനികളുമായി കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ്. തുടക്കത്തിൽ പെട്രോളും ഡീസലും ആയിരിക്കും ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽ.എൻ. ജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെന്‍റർ തുടങ്ങിയവയും അഞ്ചു കിലോ വരുന്ന എൽ.പി.ജി. സിലിണ്ടറുകൾ തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും.

ഉദ്ഘാടന ദിവസം പ്രത്യേക കാമ്പയിൻ

പമ്പുകളുടെ ഉദ്ഘാടന ദിവസം ബൈക്ക് യാത്രക്കാർക്ക് എൻജിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായി നൽകും. 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര, മുച്ചക്ര വാഹന ഉടമകൾക്കും 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാലുചക്ര വാഹന ഉടമകൾക്കുമായി കാമ്പയിൻ സംഘടിപ്പിക്കും. പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കും.

ALSO READ: രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ പട്ടയ മേള ചൊവ്വാഴ്‌ച നടക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.