തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ഒഴിവാക്കാനാവശ്യമായ ബോധവത്കരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വനിത കമ്മിഷന്‍ പി.സതീദേവി. അധ്യക്ഷയായി ചുമതലയേറ്റ ശേഷമായിരുന്നു വനിത കമ്മിഷന്‍റെ പ്രതികരണം. കേവലമായ വിദ്യാഭ്യാസം എന്നതിനപ്പുറം പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തമാക്കുക എന്ന കടമ രക്ഷിതാക്കൾ ഏറ്റെടുക്കണം.
ആണ്‍ മേധാവിത്വ മനോഭാവത്തോടെ ആണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്ന കുടുംബാന്തരീക്ഷത്തിലും മാറ്റമുണ്ടായേ മതിയാകൂവെന്നും സ്ത്രീധന പീഡനം അടക്കമുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേ ഭരണ വാര്‍ഡ് തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും കമ്മിഷൻ വ്യക്തമാക്കി. പരാതി രഹിതമായ സ്ത്രീ സൗഹൃദാന്തരീക്ഷമുള്ള കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സതീദേവി ഇ.ടി.വി ഭാരതിനോടു പറഞ്ഞു.