ETV Bharat / city

സംസ്ഥാനത്ത് വ്യാപക മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്

author img

By

Published : Jul 7, 2022, 10:58 AM IST

ഇന്ന് (07.07.2022) മുതൽ അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ വ്യാപക മഴ  സംസ്ഥാനത്ത് വ്യാപക മഴ  കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴ  11 ജില്ലകളിൽ യെല്ലോ അലർട്ട്  വ്യാപക മഴ യെല്ലോ അലർട്ട്  കടലാക്രമണത്തിന് സാധ്യത  കേരളത്തിൽ കനത്ത മഴക്ക് സാധ്യത  കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത  കേരളത്തിൽ ഒറ്റപ്പെട്ട മഴ  സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കച്ചിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ന്യുനമർദവും, ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുനമർദ പാത്തിയുമാണ് മഴ തുടരാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും സജീവമാണ്. ഇവയുടെയെല്ലാം സ്വാധീനത്തിൽ 5 ദിവസം മഴ തുടരാനാണ് സാധ്യത. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.