തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ബൈക്ക് സതി എന്ന് വിളിക്കുന്ന സതീഷ് (34) പിടിയില്‍. മംഗലപുരം, കഠിനംകുളം, പോത്തൻകോട്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറി, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് തോന്നയ്ക്കൽ സ്വദേശിയായ സതീഷ്. ഈ മാസം മൂന്നാം തീയതി മുറിഞ്ഞ പാലത്ത് വച്ച് കൊല്ലം സ്വദേശിയായ ഷൈജുവിന്‍റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലും ഹോട്ടലില്‍ അതിക്രമിച്ചുകയറി ഉടമയായ സ്ത്രീയെ ഉപദ്രവിച്ച കേസിലും കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എക്‌സ്‌പ്ലോസിവ് സബ്സ്‌റ്റൻഡ് ആക്ട് പ്രകാരമുള്ള കേസിലും പൊലീസ് അന്വേഷിച്ചിരുന്ന പ്രതിയാണ് സതീഷ്.
പിടികിട്ടാപ്പുള്ളി അറസ്റ്റില്‍ - തിരുവനന്തപുരം വാര്‍ത്തകള്‍
തോന്നയ്ക്കൽ സ്വദേശിയായ ബൈക്ക് സതി എന്ന് വിളിക്കുന്ന സതീഷാണ് പൊലീസിന്‍റെ പിടിയിലായത്.