ETV Bharat / city

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം : ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി - strong action will be taken says CM

മെഡിക്കല്‍ കോളജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫിസറായി നിയമിക്കണമെന്ന് നിർദേശം.

Violence against doctors  Violence against doctors news  ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം  ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമ വാർത്ത  ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി  ഡോക്ടര്‍മാര്‍ക്കെതിരെ അക്രമം  strong action will be taken says CM  Violence against doctors tvm
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 9, 2021, 4:37 PM IST

തിരുവനന്തപുരം : ഡോക്‌ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും.

ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡോക്‌ടർന്മാർക്കെതിരെയുള്ള അക്രമങ്ങളിൽ കർശന നടപടി

കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പൊലീസ് എയ്‌ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയ്‌ഡ് പോസ്റ്റുമായി ബന്ധിപ്പിക്കണം

അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റുചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല.

ആശുപത്രി വികസനസമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം.

ALSO READ: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

മെഡിക്കല്‍ കോളജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫിസറായി നിയമിക്കണം.

നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ഇന്‍റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്‌ കുമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ തുടങ്ങിയവര്‍ യോഗത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.