തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് ക്വാറന്‍റൈൻ ലംഘനത്തിന് 22 പേർക്കെതിരെ കേസെടുത്തു. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്ത 185 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാതെ 17 പേർക്കെതിരേയും ഇന്ന് പിഴ ചുമത്തിയിട്ടുണ്ട്. 40,400 രൂപയാണ് ഇത്തരത്തിൽ പിഴയായി ഈടാക്കിയത്. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്ത നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. സമ്പർക്ക വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് നിരീക്ഷണവും പരിശോധനയും ശക്തമായി തുടരാനാണ് പൊലീസിന്‍റെ തീരുമാനം. കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾ സഹകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അഭ്യർത്ഥിച്ചു.
കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: ഇന്ന് പിഴയായി ഈടാക്കിയത് 40,400 രൂപ
തിരുവനന്തപുരം ജില്ലയിലെ മാത്രം കണക്കാണിത്.