തിരുവനന്തപുരം : വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റി. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് പകരം ചുമതല നല്‍കി.
അജിത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല. വിജിലൻസ് മേധാവി എം.ആർ അജിത് കുമാർ, ലോ ആന്‍ഡ് ഓർഡർ എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. സരിത്തിന്‍റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത് കുമാറിനെതിരെയുള്ള നടപടിക്ക് കാരണമായെന്നാണ് സൂചന.
ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. എന്നാൽ എം.ആർ അജിത് കുമാർ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.