തിരുവനന്തപുരം: റവന്യൂ മന്ത്രി കെ.രാജനെതിരെ പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുട്ടില്‍ മരം മുറിക്കേസ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്തു വിട്ട റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരായ അച്ചടക്ക നടപടിയുടെ പേരിലാണ് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.
റവന്യൂ വകുപ്പില്‍ ഒരു മന്ത്രിയുണ്ടോ എന്നും ഉണ്ടെങ്കില്‍ ശ്രീ രാജന്‍ അങ്ങ് ആ വകുപ്പില്‍ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ എന്നുമാണ് സതീശന്‍റെ ചോദ്യം. അതോ ആ വകുപ്പിന്‍റെ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറവച്ചോ? ഇത് ചോദിക്കേണ്ടി വരുന്നത് അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞതിനാലാണ്.
റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നറിഞ്ഞപ്പോള്‍ ചോദിച്ചു പോയി എന്നേയുള്ളൂ- പ്രസ്താവനയില്‍ സതീശന്‍ പരിഹസിച്ചു.
പ്രിയപ്പെട്ട രാജന്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ ആ വകുപ്പില്‍ നടക്കുന്നതൊക്കെ ഒന്നറിയാന്‍ ശ്രമിക്കുക. അതെളുപ്പമല്ല, എങ്കിലും യുക്തിക്ക് നിരക്കുന്ന ഭരണരീതിയും പൊതു നന്‍മയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണ്.
നിങ്ങരാംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇതെന്ന് മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും ലളിതമായ ഒരു ചോദ്യം ഉന്നയിക്കുകയാണെന്നും പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
also read: ഉത്തരവില്‍ പിഴവില്ല, ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു; മുട്ടില്‍ മരം മുറിയില്‍ പ്രതികരണവുമായി കെ.രാജന്‍