ETV Bharat / city

'യുഡിഎഫുകാർക്കെതിരെ മാത്രം കേസ്' ; സംസ്ഥാനത്ത് കാട്ടുനീതിയെന്ന് വി.ഡി സതീശൻ - പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

VD satheeshan on case against udf members  VD satheeshan latest news  case against udf members  വിഡി സതീശൻ  യുഡിഎഫ് വാർത്തകള്‍  പ്രതിപക്ഷ നേതാവ്  രമ്യ ഹരിദാസ് കേസ്
വി.ഡി സതീശൻ
author img

By

Published : Jul 28, 2021, 12:40 PM IST

Updated : Jul 28, 2021, 12:51 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ മാത്രം തിരഞ്ഞുപിടിച്ച് കേസുകൾ എടുക്കുകയാണ്. ഡോക്ടറെ ഉപരോധിച്ച യുഡിഎഫ് നിലമേൽ പഞ്ചായത്ത് പ്രസിഡന്‍റ് ജയിലിലാണ്. എന്നാൽ ഡോക്ടറെ തല്ലിയ സിപിഎമ്മിനെ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് സുഖമായി പുറത്തു നടക്കുന്നു.

വി.ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു

ഇത്തരത്തിലുള്ള ഇരട്ട നീതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. പെട്രോൾ വിലവർധനവിനെതിരെ യുഡിഎഫ് അഞ്ച് പേരെ കൂട്ടി സമരം ചെയ്തപ്പോൾ കേസെടുത്ത പൊലീസ്, 25 പേരുമായി എൽഡിഎഫ് സമരം നടത്തിയപ്പോൾ കേസെടുത്തില്ല.

ഇത്തരത്തിൽ സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഇതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

also read: വി. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വി.ഡി സതീശൻ

Last Updated : Jul 28, 2021, 12:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.