തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശി മുഹമ്മദ് അർഷാദ് (30), മുണ്ടൻചിറ സ്വദേശി ബിലാൽ (39) എന്നിവരാണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഈ മാസം മൂന്നിന് വൈകിട്ട് ഏഴ് മണിയോടെയാണ് ചാന്നാങ്കര പാലത്തിനു സമീപം വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സംഘം പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ച് വീഴ്ത്തി കടന്നു കളഞ്ഞത്. റോഡിൽ തലയിടിച്ച് വീണ് എസ്.ഐ ആർ.രതിഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു
എസ്.ഐയെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ രണ്ട് പേർ പിടിയിൽ - trivandrum medical college
വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സംഘം പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐയെ ഇടിച്ച് വീഴ്ത്തി കടന്നു കളഞ്ഞത്. എസ്.ഐ ആർ.രതിഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
![എസ്.ഐയെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ രണ്ട് പേർ പിടിയിൽ എസ്.ഐയെ ആക്രമിച്ചു എസ്.ഐയെ ബൈക്ക് ഇടിച്ച് വീഴ്ത്തി കഠിനംകുളം പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് trivandrum medical college katinamkulam police](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8693619-thumbnail-3x2-police.jpg?imwidth=3840)