ETV Bharat / city

തലസ്ഥാനത്ത് പൊലീസ് പരിശോധന: 439 പേർ അറസ്റ്റിൽ

സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ  439 പേർ അറസ്റ്റിൽ.  182 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

തലസ്ഥാനത്ത് സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 439 പേർ അറസ്റ്റിൽ
author img

By

Published : Apr 4, 2019, 11:54 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 439 പേർ അറസ്റ്റിൽ. 182 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 257 പേർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. രണ്ട് പേരെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

ബുധനാഴ്ച ഉച്ചക്ക് 12 മുതൽ ഇന്നലെ ഉച്ചക്ക് 12 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിമിനൽ ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള 55 പേരെ മുൻകരുതൽ എന്ന നിലയിൽ പൊലീസ് തടവിലാക്കി. പൊതുസ്ഥലത്ത് മദ്യപാനം, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ലഹരിമരുന്നിന്‍റെ ഉപയോഗം, അനധികൃത മദ്യ വില്പന എന്നീ കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ സജ്ഞയ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന നടന്നത്.

Intro:Body:

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ  439 പേർ അറസ്റ്റിലായി.  182 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 257 പേർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് പേരെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച ഉച്ചക്ക് 12 മുതൽ ഇന്ന് ഉച്ചക്ക് 12 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്. ക്രിമിനൽ ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള 55 പേരെ മുൻകരുതൽ എന്ന നിലയിൽ പോലീസ് തടവിലാക്കി. പൊതുസ്ഥലത്ത് മദ്ധ്യപാനം ,പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കൽ ,മദ്ധ്യപിച്ച് വാഹനമോടിക്കൽ, ലഹരിമരുന്നിന്റെ ഉപയോഗം, അനധികൃത മദ്ധ്യ വില്പന എന്നി കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയത് .

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. സജ്ഞയ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന നടന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.