ETV Bharat / city

കള്ളിക്കാട് ഗ്രാമ പഞ്ചായത്തില്‍ സമ്പൂർണ ലോക്ക്ഡൗൺ

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളും അടച്ചിടും.

author img

By

Published : Jul 31, 2020, 4:07 PM IST

കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്  കള്ളിക്കാട് സമ്പൂർണ ലോക്ക് ഡൗൺ  പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ  kallikaadu grama panchayat news  kallikaadu lock down news  parasala mla c k haridran
കള്ളിക്കാട് ഗ്രാമ പഞ്ചായത്തില്‍ സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കള്ളിക്കാട് ഗ്രാമ പഞ്ചായത്തില്‍ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പാറശാല എംഎൽഎ സി.കെ ഹരീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളും അടച്ചിടും. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കാട്ടാക്കട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻചിറ, വലിയ കലുങ്ക്, പുറുത്തിപ്പാറ, മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടല, കീളി കോട്ടുകോണം തുടങ്ങിയ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാക്കി.

അതേസമയം, പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത വെള്ളറട ഗ്രാമപഞ്ചായത്തിൽ പൊലീസും വ്യാപാരികളും ചേർന്ന് എടുത്ത തീരുമാനത്തിൽ കടകൾ തുറക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം അല്ലാതെ ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. ഗ്രാമപഞ്ചായത്ത് പൂർണമായി അടച്ചിട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ഗ്രാമപഞ്ചായത്ത് അധികൃതർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.