തിരുവനന്തപുരം : അട്ടപ്പാടിയിലെ ആദിവാസി യുവത്വത്തെ കായിക മേഖലയിലേക്ക് എത്തിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന-ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്‌ണൻ. ആദിവാസി മേഖലയിലെ മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിന് ഫോറസ്റ്റ്, എക്സൈസ് എന്നിവരുടെ സംയുക്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ആദിവാസി ഉപയോക്താക്കളെ കായിക മേഖലയിലേക്ക് എത്തിക്കാൻ ശ്രമം നടത്തും. ഇതിനായുള്ള പദ്ധതികൾ സംബന്ധിച്ച കായിക മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ: മുഖ്യമന്ത്രി മൗനമെന്ന ആയുധമണിയുന്നു, സംസ്ഥാനത്ത് ഇരട്ട നീതി : വി.ഡി സതീശന്‍
വിവിധ സേനാവിഭാഗങ്ങളിലേക്ക് ഇവരെ എത്തിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ആദിവാസി മേഖലകളിൽ പരിശീലനം നൽകും. ആദിവാസികളുടെ മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിലൂടെ വലിയ മാറ്റം കൊണ്ടുവരാൻ ആകുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി.