ETV Bharat / city

വാഹന യാത്രകള്‍ക്ക് തിങ്കളാഴ്‌ച മുതല്‍ ഇളവ് - ലോക്‌നാഥ് ബഹ്‌റ

തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർന്നവർക്കു മാത്രമാണ് ഒറ്റയിരട്ട വാഹന ക്രമീകരണം അനുസരിച്ച് വാഹനങ്ങൾ നിരത്തിലിറക്കാനാകുക.

Travel concessions from Monday  behra press meet latest news  ലോക്‌നാഥ് ബഹ്‌റ  വാഹനയാത്രകള്‍ക്ക് തിങ്കളാഴ്‌ച മുതല്‍ ഇളവ്
വാഹനയാത്രകള്‍ക്ക് തിങ്കളാഴ്‌ച മുതല്‍ ഇളവ്
author img

By

Published : Apr 18, 2020, 8:36 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളിലും ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. അവശ്യ സർവീസുകൾക്കു മാത്രമേ ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കുകയുള്ളു. അന്തർ സംസ്ഥാന യാത്രയും അനുവദിക്കില്ല. യാത്രക്കാർ സത്യവാങ്മൂലം കൈയിൽ കരുതണം. എന്നാൽ സത്യവാങ്മൂലം നിർബന്ധമാക്കില്ലെന്നും ഐ.ഡി കാർഡുകൾ കരുതണമെന്നും ഡിജിപി പറഞ്ഞു.

നിർദേശങ്ങൾ കർശനമായി പാലിക്കണം. ഇരുപതാം തിയതി മുതൽ ഇളവുകൾ അനുവദിക്കും. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർന്നവർക്കു മാത്രമാണ് ഒറ്റ - ഇരട്ട വാഹന ക്രമീകരണം അനുസരിച്ച് വാഹനങ്ങൾ നിരത്തിലിറക്കാനാകുക. അവശ്യ സർവീസുകൾക്ക് ഇത് ബാധകമാകില്ല. വാഹന ക്രമീകരണത്തിലൂടെ 40 ശതമാനം വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിൽ കുറവുണ്ടാകുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.