തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുടവൂർ സ്വദേശികളായ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (21), നിഷാദ് (25), ഷെമി എന്ന് വിളിക്കുന്ന സെമിൻ (35) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയെ നിരവധി സ്ഥലങ്ങളിൽ വച്ച് ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
രാഹുൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വിവരമറിഞ്ഞ അയൽവാസിയായ നിഷാദ് സുഹൃത്ത് ഷെമിയുമായി ചേര്‍ന്ന് പെൺകുട്ടിയുടെ വീടിനടുത്ത് വെച്ചും ഷെമിയുടെ വീട്ടിൽ കൊണ്ടു പോയും പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also read: പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി