ETV Bharat / city

'10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ വകവരുത്തും'; തിരുവഞ്ചൂരിനും കുടുംബത്തിനും വധഭീഷണി - വധഭീഷണി

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് കത്തയച്ചതെന്ന് സംശയിക്കുന്നതായി വി.ഡി സതീശനും കെ.സുധാകരനും.

Thiruvanchoor Radhakrishnan death threats  Thiruvanchoor Radhakrishnan news  തിരുവഞ്ചൂർ രാധാകൃഷ്‌ണന് വധഭീഷണി  തിരുവഞ്ചൂർ രാധാകൃഷ്‌ൻ വാർത്തകള്‍  വധഭീഷണി  ടിപി കേസ്
തിരുവഞ്ചൂർ രാധാകൃഷ്‌ണ
author img

By

Published : Jun 30, 2021, 3:26 PM IST

Updated : Jun 30, 2021, 5:20 PM IST

തിരുവനന്തപുരം : മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി ഊമക്കത്ത്. കോഴിക്കോട് നിന്ന് തിരുവഞ്ചൂരിന്‍റെ എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തുവന്നത്.

വി.ഡി സതീശന്‍റെ പ്രതികരണം

10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വധിക്കുമെന്നാണ് കത്തിലുള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞു.

കെ. സുധാകരന്‍റെ പ്രതികരണം

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും വിശദമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

also read: മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി; ഭർത്താവ്‌ പിടിയിൽ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് കത്തയച്ചതെന്ന് സംശയിക്കുന്നതായി വി.ഡി സതീശനും കെ.സുധാകരനും പറഞ്ഞു. ജയിലിൽ കഴിയുന്ന ആളാണ് എന്ന് വ്യക്തമാക്കുന്നതാണ് കത്ത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിലായത്. തിരുവഞ്ചൂരിന് മറ്റ് ശത്രുക്കൾ ഇല്ല എന്നതിനാലാണ് ഈ കേസിലെ പ്രതികളെ സംശയിക്കുന്നതെന്നും കെ. സുധാകരനും, വി.ഡി സതീശനും വ്യക്തമാക്കി.

Last Updated : Jun 30, 2021, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.