തിരുവനന്തപുരം: കോർപ്പറേഷനിലെ പിന്നാക്ക ക്ഷേമ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. കേസ് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വിജിലൻസിന് കൈമാറിക്കൊണ്ട് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്. എന്നാൽ ജില്ല ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുമ്പ് അന്വേഷണം മാറ്റിയതിൽ എതിർപ്പുയരുന്നുണ്ട്.
തട്ടിപ്പിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സീനിയർ ക്ലർക്ക് രാഹുൽ ഉൾപ്പെടെ 11 പ്രതികളാണ് ഉള്ളത്. രാഷ്ട്രീയ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുള്ളതായി തെളിവില്ല.
ALSO READ: കോടിയേരിക്ക് മൂന്നാമൂഴം, സിപിഎമ്മിന് പുതിയ മുഖം, പുതിയ നയം
പട്ടിക ജാതി ഫണ്ട് അർഹർക്ക് നൽകുന്നതിനു പകരം ഉദ്യോഗസ്ഥർക്ക് നിയന്ത്രണമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് തട്ടിയെടുക്കുകയായിരുന്നു. ഒരേ അക്കൗണ്ടിലേക്കു തന്നെ പലരുടെയും തുകയെത്തി. ഒരു കോടിയിലേറെ രൂപ 46 അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചാണ് തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.