തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ കോളേജ് വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ലാപ്ടോപ്പുകൾ വിതരണം ചെയ്‌ത് തിരുവനന്തപുരം നഗരസഭ. 169 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകുന്നത്. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിതരണോദ്ഘാടനം നിർവഹിച്ചു.
ഓൺലൈൻ പഠനോപകരണങ്ങളില്ലാത്ത സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അവ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. പട്ടികവർഗ, പട്ടികജാതി വിഭാഗക്കാര്‍ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പട്ടികജാതി വിഭാഗത്തിലെ കോളേജ് വിദ്യാർഥികൾക്ക് നഗരസഭ ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്.
Also read: പെരുമഴയത്ത് കുടപിടിച്ച് അച്ഛൻ, ഓണ്‍ലൈൻ ക്ലാസില്‍ പങ്കെടുത്ത് മകള്‍..! കന്നഡയില്‍ നിന്നുള്ള കാഴ്ച