തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെയാണ് അടച്ചിടുക. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
ഇന്ന് ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ആറ്റിങ്ങൽ, വർക്കല തുടങ്ങിയ പ്രദേശങ്ങളിലൂടെ കാറ്റ് കടന്നു പോകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊൻമുടിയിലെ ലയങ്ങളിലെ താമസക്കാരെ ആനപ്പാറ ഹൈസ്കൂളിലേക്കും വിതുര ഹൈ സ്കൂളിലേക്കും മാറ്റി പാർപ്പിച്ചു.