പത്തനംതിട്ട: ഉറവിടം കണ്ടെത്താനാവാതെ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട, തിരുവല്ല നഗരസഭകളിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണാക്കാൻ ജില്ലാ ഭരണകൂടം ശുപാർശ നൽകി. നിലവിലെ സാഹചര്യത്തിൽ ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ പി.ബി നൂഹ് അറിയിച്ചു. തിരുവല്ല നഗരസഭയിലെ 28,33 വാർഡുകളും പത്തനംതിട്ട നഗരസഭയിലെ 13, 21, 22, 23 വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണാക്കാൻ ശുപാർശ നൽകിയതായി ജില്ലാ കലക്ടർ പറഞ്ഞു.
സമ്പർക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്‍റ് സോണാക്കേണ്ടി വരുമെന്നും കലക്ടർ വ്യക്തമാക്കി. ജില്ലയിൽ 169 പേരാണ് നിലവിൽ രോഗ ബാധിതരായിട്ടുള്ളത്. 183 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.