ETV Bharat / city

സ്പ്രിംഗ്ലര്‍ വിവാദം; മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണ നല്‍കാന്‍ തീരുമാനിച്ച് സിപിഎം

ഇപ്പോഴത്തെ വിവാദങ്ങളിൽ കഴമ്പില്ലെന്നും അതിനാല്‍ അവഗണിച്ച് മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് അംഗീകാരം നൽകുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

സ്പ്രിംഗ്ലര്‍ വിവാദം  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍  സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്തകള്‍  മുഖ്യമന്ത്രി വാര്‍ത്തകള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  സിപിഎം വാര്‍ത്തകള്‍  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വാര്‍ത്തകള്‍  state secratarieate meeting  cpm party news form kerala  cm pinarayi vijayan
സ്പ്രിംഗ്ലര്‍ വിവാദം, മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണ നല്‍കാന്‍ സിപിഎം തീരുമാനിച്ചു
author img

By

Published : Apr 21, 2020, 2:59 PM IST

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ഇപ്പോഴത്തെ വിവാദങ്ങളിൽ കഴമ്പില്ലെന്നും അതിനാല്‍ അവഗണിച്ച് മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് അംഗീകാരം നൽകുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് ഉൾപ്പടെ സംസ്ഥാന സർക്കാർ സ്വീകരിച്ച എല്ലാ നടപടികളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. കേരള ജനത ഒറ്റക്കെട്ടായി സർക്കാരിനൊപ്പം അണിനിരന്നാണ് കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നത്. ഈ വിശാല യോജിപ്പിനെ ദുർബലപ്പെടുത്തുന്നതിനും സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരങ്ങളെ തകർക്കുന്നതിനുമുള്ള ശ്രമമാണ് പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.

അടിയന്തര ഘട്ടത്തിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന് ഏത് അസാധാരണ നടപടി സ്വീകരിക്കുന്നതിനും സർക്കാരിന് ഉത്തരവാദിത്വമുണ്ട്. വ്യക്തിയുടെ സ്വകാര്യതയേക്കാൾ അതീവ പ്രാധാന്യം മനുഷ്യ ജീവനാണ്. ആ ഉത്തരവാദിത്വമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ ഘട്ടത്തിലാണ് ഉടൻ ലഭ്യമായ സൗകര്യമെന്ന നിലയിൽ സ്വകാര്യ കമ്പനിയുമായി സർക്കാർ കരാർ ഒപ്പിട്ടത്. വ്യക്തികളുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആശങ്കകൾ ഉയർന്ന ഘട്ടത്തിൽ തന്നെ സർക്കാർ ഇടപെട്ട് ഇതിനായുള്ള സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതായും സിപിഎം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൊവിഡ് ഭീഷണി ഒഴിഞ്ഞ് സാധാരണ നില പുനസ്ഥാപിച്ചാൽ കരാറിൽ സ്വീകരിച്ച നടപടികൾ വിശദമായി പരിശോധിച്ച് ഭാവിയിലേക്ക് പാഠങ്ങൾ ഉൾക്കൊള്ളുമെന്നും സിപിഎം സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മഹാമാരിയുടെ കാലത്ത് വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തള്ളികളയണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി മനുഷ്യജീവൻ വെച്ച് കളിക്കുന്നവരെ തിരിച്ചറിയണമെന്നും സിപിഎം സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.