ETV Bharat / city

വീട്ടുകരം തട്ടിയ സംഭവം : അടച്ച തുകയുടെ സുരക്ഷിതത്വം നഗരസഭ ഏറ്റെടുക്കുമെന്ന് മേയർ - TAX EVASION THIRUVANANTHAPURAM CORPORATION news

അനാവശ്യമായി പരിഭ്രാന്തി പരത്തുകയാണ് ചിലരെന്നും പണത്തിൻ്റെ സുരക്ഷയുടെ ഉത്തരവാദിത്തം നഗരസഭ ഏറ്റെടുക്കുമെന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ

പണത്തിൻ്റെ സുരക്ഷ നഗരസഭക്കെന്ന് മേയർ  വീട്ടുകരം തട്ടിപ്പ്  നികുതിയടച്ച പണം നഷ്‌ടപ്പെടില്ല  ആര്യ രാജേന്ദ്രൻ  ആര്യ രാജേന്ദ്രൻ വാർത്ത  TAX EVASION THIRUVANANTHAPURAM CORPORATION  TAX EVASION THIRUVANANTHAPURAM CORPORATION news  TAX EVASION news
വീട്ടുകരം തട്ടിപ്പ്; പണത്തിൻ്റെ സുരക്ഷ നഗരസഭക്കെന്ന് മേയർ
author img

By

Published : Oct 4, 2021, 7:07 PM IST

Updated : Oct 4, 2021, 7:48 PM IST

തിരുവനന്തപുരം : നികുതിയടച്ച പണം നഷ്‌ടപ്പെടില്ലെന്നും അടച്ച തുകയുടെ സുരക്ഷയുടെ ഉത്തരവാദിത്തം നഗരസഭ ഏറ്റെടുക്കുമെന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വീട്ടുകരം തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സമരം കണക്കിലെടുക്കുന്നില്ലെന്നും മേയർ വ്യക്തമാക്കി.

അനാവശ്യമായ പരിഭ്രാന്തി പരത്തുകയാണ് ചിലർ. നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കാൻ ആരും നഗരസഭയിലേക്ക് വരേണ്ടതില്ലെന്നും മേയർ വ്യക്തമാക്കി.

ആരെയും ഒളിച്ചുവയ്ക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല

ഓൺലൈനായി നികുതി അടച്ചവരോട് വീണ്ടും നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടെന്ന പരാതി പരിഹരിക്കാൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയ ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നുവെന്ന ആരോപണം മേയർ തളളി.

പണം തിരിച്ചടച്ചതുകൊണ്ട് കേസ് ഒഴിവാക്കില്ല. ആരെയും ഒളിച്ചുവയ്ക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. നഗരസഭയുടെ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണൽ ഓഫിസുകളിലായി 33.40 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.

വീട്ടുകരം തട്ടിയ സംഭവം : അടച്ച തുകയുടെ സുരക്ഷിതത്വം നഗരസഭ ഏറ്റെടുക്കുമെന്ന് മേയർ

ഏഴ് സോണൽ ഓഫിസുകളിലെ റിപ്പോർട്ട് ലഭിച്ചു

ക്രമക്കേട് നടത്തിയവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും മൂന്നിടങ്ങളിൽ പൊലീസിൽ പരാതി നൽകി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഏഴ് സോണൽ ഓഫിസുകളിലെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

ഫോർട്ട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് എന്നിവിടങ്ങളിലെ റിപ്പോർട്ട് ലഭിക്കാനുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പണം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തും.

തുടർന്ന് ഇത്തരം ക്രമക്കേടുകൾ തടയുന്നതിന് 11 സോണൽ ഓഫിസുകൾ കേന്ദ്രീകരിച്ചും നഗരസഭ സെക്രട്ടറിയുടെ പേരിൽ അക്കൗണ്ട് എടുക്കുന്നത് ആലോചിക്കും.

നികുതി അടയ്ക്കുന്നതിന് നിലവിൽ ഐകെഎം വികസിപ്പിച്ചെടുത്ത സാംഖ്യ സോഫ്റ്റ്‌വെയറിൻ്റെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം പണമിടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിനോടും ഐ കെ എമ്മിനോടും ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

READ MORE: വീട്ടുകരം വെട്ടിച്ച സംഭവം : ബിജെപി കൗൺസിലർമാരുടെ സമരം തുടരും

Last Updated : Oct 4, 2021, 7:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.