ETV Bharat / city

ഷാജ് കിരണിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചു

shaj kiran interrogation  gold smuggling case latest  swapna suresh allegation latest  shaj kiran swapna suresh allegation  shaj kiran latest news  ഷാജ് കിരണ്‍ ചോദ്യം ചെയ്യല്‍  ഷാജ് കിരണ്‍ സ്വപ്‌ന സുരേഷ് ആരോപണം  സ്വര്‍ണക്കടത്ത് കേസ് പുതിയ വാര്‍ത്ത  സ്വപ്‌ന രഹസ്യ മൊഴി ഷാജ് കിരണ്‍  മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം കേസ്
ഷാജ് കിരണിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗിച്ചതിന് പ്രത്യേക കേസെടുക്കണമോയെന്ന് പരിശോധിക്കും
author img

By

Published : Jun 12, 2022, 3:09 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ രഹസ്യ മൊഴി തിരുത്താൻ സ്വപ്‌നയോട് ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന ഷാജ് കിരണിനെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി മധുസൂദൻ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചു. ചെന്നൈയിലുള്ള ഇരുവരും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചതായാണ് വിവരം.

അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. സ്വപ്‌നയുടെ ശബ്‌ദരേഖയ്ക്ക് പിന്നിൽ സർക്കാരിനെതിരായ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ഷാജ് കിരണും ഇബ്രാഹിമും ഡിജിപിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘം ഇരുവരുടെയും മൊഴിയെടുക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗിച്ചതിന് പ്രത്യേക കേസെടുക്കണമോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. നാളെ അന്വേഷണ സംഘം യോഗം ചേർന്ന ശേഷമാകും നടപടി.

Also read: 'എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടുനിൽക്കരുത് ' ; ഭീരുത്വത്തിന് സംരക്ഷണം നൽകി ജനങ്ങളെ ദ്രോഹിക്കരുതെന്ന് കെ സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.